-->
കൈതച്ചക്ക കഴിച്ചിട്ടില്ലാത്തതായി അധികമാരും ഉണ്ടാകില്ല. എങ്കിലും ലോകത്തിലെ ഏറ്റവും വലിപ്പമേറിയ കൈതച്ചക്ക ആരും കണ്ടിട്ടുണ്ടാവില്ല. കാരണം ഇത് വിളഞ്ഞിരിക്കുന്നത് ഇന്ത്യയിലല്ല അങ്ങ് ഓസ്‌ട്രേലിയയിലാണ്. അത് ഓസ്‌ട്രേലിയയിലാണ് ഉണ്ടായത്.
ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ഉള്‍പ്പെടുന്ന ഡാര്‍വിന്‍ നഗരത്തിനു സമീപം പാല്‍മേര്‍സ്റ്റന്‍ എന്ന സ്ഥലത്തെ താമസക്കാരിയായ ക്രിസ്റ്റീന്‍ മക്കല്ലമമാണു 8.28 കിലോ ഭാരമുള്ള കൈതച്ചക്ക വിളയിപ്പിച്ചെടുത്തത്. ഇതു ഗിന്നസ് റെക്കോര്‍ഡിലിടം നേടി.
12 വര്‍ഷമായി മാറ്റമില്ലാതെ തുടരുകയാണ് ഈ റെക്കോര്‍ഡ്. ഇതിനു മുന്‍പ് ഓസ്‌ട്രേലിയയ്ക്കു സമീപത്തു തന്നെയുള്ള പാപ്പുവ ന്യൂഗിനിയിലാണു ഏറ്റവും വലിയ കൈതച്ചക്കയ്ക്കുള്ള റെക്കോര്‍ഡ് നിലനിന്നിരുന്നത്. 8.08 കിലോയായിരുന്നു അതിന്റെ ഭാരം.