Friday, March 13, 2026 Last Updated 16 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 12.41 PM

BE 6 ഇവിയുടെ ഫോര്‍മുല ഇ എഡിഷനുമായി മഹീന്ദ്ര ; എത്തുന്നത് വെറും 999 യൂണിറ്റുകള്‍ മാത്രം

revealed

വിപണിയില്‍ ട്രെന്‍ഡായ BE 6 ഇവിയുടെ ഫോര്‍മുല ഇ എഡിഷന്‍ വിപണനത്തിന് എത്തിച്ചിരിയ്ക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇതിന്റെ വെറും 999 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിക്കുന്നത്. FE2, FE3 എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ അവതരിപ്പിച്ചിരിക്കുന്ന മോഡലിന് യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടി വരിക. 2025 ഡിസംബര്‍ മധ്യത്തോടെ വാങ്ങുന്നവര്‍ക്ക് ഓണ്‍ലൈന്‍ 'ആഡ് ടു കാര്‍ട്ട്' ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. പൂര്‍ണ റിസര്‍വേഷന്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അവര്‍ക്ക് ഇഷ്ടപ്പെട്ട കോണ്‍ഫിഗറേഷന്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണിത്.

ഒരു മാസത്തിനുശേഷം 2026 ജനുവരി 14-ന് മാത്രമേ മഹീന്ദ്ര ഔപചാരിക ബുക്കിംഗുകള്‍ ആരംഭിക്കൂ. എന്നിരുന്നാലും ഈ പ്രക്രിയയുമായി ബന്ധപ്പെട്ട ടോക്കണ്‍ തുകയോ റീഫണ്ട് നയമോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം 2026 ഫെബ്രുവരി 14-ന് ഡെലിവറികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫോര്‍മുല ഇ പാഡോക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച വാഹനത്തിന് വ്യത്യസ്ത കളര്‍ ഓപ്ഷനുകളുണ്ടാവുന്നതാണ്. ഇതില്‍ FIA റഫറന്‍സുകളും ബോണറ്റിലും വശങ്ങളിലും ഫെന്‍ഡറുകളിലും സ്പോര്‍ട്ടി ബോഡി ഗ്രാഫിക്‌സും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. R20 അലോയ് വീലുകള്‍, ഫിക്‌സഡ് ഗ്ലാസ് റൂഫ്, സിഗ്‌നേച്ചര്‍ ഡിആര്‍എല്ലുകള്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ എന്നിവ BE 6 ഇവിക്ക് കൂടുതല്‍ മാറ്റേകാനായി കൊടുത്തിരിക്കുകയാണ്.

മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ലാതെ 210 kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 79 kWh ബാറ്ററി പായ്ക്കിലാണ് മഹീന്ദ്ര BE 6 ഇവിയുടെ ഫോര്‍മുല ഇ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ വാഹനത്തിന് 282 bhp കരുത്തില്‍ പരമാവധി 380 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും. അഡാപ്റ്റീവ് സസ്പെന്‍ഷന്‍, ബൂസ്റ്റ് മോഡ്, വേരിയബിള്‍-റേഷ്യോ സ്റ്റിയറിംഗ് സിസ്റ്റം, മള്‍ട്ടി-സ്റ്റെപ്പ് റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ അഡാറ് ഫീച്ചറുകളും ഇവിക്കൊപ്പം ലഭ്യമാവും. 10 മീറ്റര്‍ ടേണിംഗ് സര്‍ക്കിളുള്ള ഇലക്ട്രിക് എസ്യുവി ദൈനംദിന ഉപയോഗത്തിന് അടിപൊളിയാണ്. അതേസമയം വാഹനത്തിലെ 79 kWh ബാറ്ററിക്ക് 180 kW DC ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ടുള്ളതിനാല്‍ ഏകദേശം 20 മിനിറ്റിനുള്ളില്‍ 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും കഴിയും.

മോട്ടോര്‍സ്‌പോര്‍ട്ട് തീമിനൊപ്പം മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇന്റര്‍ഫേസ്, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഡോള്‍ബി അറ്റ്മോസ് ഓഡിയോ, ഇന്റഗ്രേറ്റഡ് OTT ആപ്പുകള്‍, അലക്സ എന്നിവയുള്ള ഡ്യുവല്‍ 12.3 ഇഞ്ച് ഡിസ്പ്ലേയാണ് അകത്ത് ലഭിക്കുക. FE3 വേരിയന്റിന് അധിക ഫോര്‍മുല ഇ തീം ആനിമേഷനുകളും പുതിയ ഇന്റീരിയര്‍ ടച്ചുകളും ലഭിക്കുന്നുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറകളും ഇതിലുണ്ട്. ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ വെന്റുകള്‍, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റ്, ലൈറ്റിംഗും ഡ്രെയിനേജും സജ്ജീകരിച്ച ഫ്രങ്ക് എന്നിവയും ഇലക്ട്രിക് എസ്യുവിയുടെ ഭാഗമാണ്. ഇതുകൂടാതെ രണ്ട് പതിപ്പുകളിലും ലെവല്‍ 2 ADAS, ആറ് എയര്‍ബാഗുകള്‍, പൂര്‍ണ 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ബ്രേക്ക്-ബൈ-വയര്‍, ലൈവ് റീഡിംഗുകളുള്ള TPMS തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW