Thursday, March 12, 2026 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 12.28 PM

ആണ്‍മക്കളില്ലെന്നുള്ള അച്ഛന്റെ വിഷമം തീര്‍ത്തു! വിവാഹ വേദിയിലേക്ക് ഗംഭീര ഘോഷയാത്ര നടത്തി വധു

bride, baraat, prayagraj

ബരാതിനെക്കുറിച്ച് കുറച്ചുപേരെങ്കിലും കേട്ടിട്ടുണ്ടാകും. പരമ്പരാഗതമായി ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വരന്‍ വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി പോകുന്നതിനെയാണ് ബരാത് എന്ന് പറയുന്നത്. എന്നാല്‍ ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു ചടങ്ങ് നടന്നു. വധു തനു ജയ്‌സ്വാള്‍ സ്വന്തം ബരാതിന് നേതൃത്വം നല്‍കി വിവാഹവേദിയിലേക്ക് പോകുകയായിരുന്നു.

2 വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ വര്‍ഷത്തെ ഏറ്റവും അവിസ്മരണീയമായ വിവാഹ നിമിഷങ്ങളിലൊന്ന് എന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഘോഷയാത്ര നീങ്ങുമ്പോള്‍ വധു രഥത്തില്‍ ഇരിക്കുന്നതും സന്തോഷത്തോടെ നൃത്തം ചെയ്യുന്നതും ആര്‍പ്പുവിളിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

വധുവിന്റെ പിതാവ് രാജേഷ് ജയ്‌സ്വാളിന് ആണ്‍മക്കളില്ലാത്തതിനാലാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹം അഞ്ച് പെണ്‍മക്കളേയും 'ആണ്‍കുട്ടികളെപ്പോലെയാണ്' വളര്‍ത്തിയത്. ഒരു വരന്റെ വരവിനോട് അനുബന്ധിച്ചുള്ള അതേ ആഘോഷത്തോടെ തന്റെ മകളുടേയും ഘോഷയാത്രയും നടത്തുക എന്നത് അദ്ദേഹത്തിന്റെ എക്കാലത്തേയും സ്വപ്നമയാരുന്നു.

ബരാത്തിനായി പ്രത്യേക ക്ഷണക്കത്ത് അടിക്കുകയും അതില്‍ പങ്കുചേരാന്‍ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരു വധു നയിക്കുന്ന ഇത്രയും ഗംഭീരമായ ഒരു ഘോഷയാത്ര തങ്ങള്‍ കണ്ടിട്ടില്ലെന്ന് നാട്ടുകാരു പറയുന്നു.

Ads by Google
Monday 01 Dec 2025 12.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW