Thursday, March 12, 2026 Last Updated 19 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 10.21 AM

ഇത് എഐ അല്ല ഒറിജനല്‍ തന്നെ! മഴക്കാടുകളില്‍ കൗതുമകമായി നീലനിറമുള്ള ബോളുകള്‍ പോലുള്ള പഴങ്ങള്‍

blue, marble, tree

ചുവപ്പും, മഞ്ഞയും, ഓറഞ്ചും നിറത്തിലുള്ള നിരവധി പഴങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ നീലനിറമുള്ള പഴങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. യഥാര്‍ഥത്തില്‍ നീലനിറത്തിലുള്ള പഴങ്ങള്‍ ഇല്ലെന്നാണു ഗവേഷകരില്‍ പലരും കരുതുന്നത്. നഎന്നാല്‍ ഓസ്‌ട്രേലിയയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും മഴക്കാടുകളില്‍ ഒരു മരം വളരുന്നുണ്ട്, ബ്ലൂ ക്വോണ്ടോങ്, ബ്ലൂ ഫിഗ്, ബ്ലൂ മാര്‍ബിള്‍ തുടങ്ങിയ പേരുകളില്‍ ഇത് അറിയപ്പെടുന്നു. മിഴിവേറിയ നീലനിറമാണ് ഈ പഴത്തിന്റെ പ്രത്യേകത.

രാസവസ്തുക്കളോ പെയിന്റോ ഉപയോഗിച്ച് നിറം നല്‍കിയതാണോയെന്ന് ഒറ്റനോട്ടത്തില്‍ ആരും സംശയിച്ചുപോകും.
എന്നാല്‍ ഈ പഴത്തെ സവിശേഷമാക്കുന്നത് മറ്റൊരു കാര്യമാണ്. പിഗ്മെന്റുകളൊന്നുമല്ല ഈ പഴത്തിന് നീലനിറം നല്‍കുന്നത്. മറിച്ച് പ്രകാശപരമായ വര്‍ണവിന്യാസമാണ് ഈ കാഴ്ചയ്ക്കു കാരണം. ഓസ്‌ട്രേലിയ, പാപുവ ന്യൂ ഗിനി, ഇന്തൊനീഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ വനങ്ങളിലാണ് ബ്ലൂ ക്വോണ്ടോങ് വളരുന്നത്. ഉയരത്തില്‍ പടര്‍ന്നുപന്തലിക്കുന്ന മരമാണ്. പഴങ്ങള്‍ക്ക് ഏകദേശം ഒന്നോ രണ്ടോ സെന്റിമീറ്റര്‍ (0.40.8 ഇഞ്ച്) വ്യാസമുണ്ടാകും. ഗോളാകൃതിയിലുള്ള പഴങ്ങള്‍ മങ്ങിയ വെളിച്ചത്തില്‍ പോലും തിളക്കത്തോടെ കാണപ്പെടും. സസ്യലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും തീവ്രമായ നീലനിറമാണ് ഈ പഴത്തിന്.

പഴത്തിന്റെ തൊലിയുടെ ഭൗതികമായ സവിശേഷതയാണ് നീലനിറത്തിനു കാരണം. അതിസൂക്ഷ്മമായ പാളികളായി ക്രമീകരിച്ചിരിക്കുന്ന കോശഭിത്തികളാണ് തൊലിയില്‍. പ്രകാശത്തിലെ ചില തരംഗങ്ങളെ പ്രതിഫലിപ്പിക്കാന്‍ ഈ പാളികള്‍ക്ക് കഴിയും. പഴത്തിന്റെ തൊലി നീല തരംഗങ്ങളെ മാത്രം പ്രതിഫലിപ്പിക്കുകയും മറ്റെല്ലാ നിറങ്ങളെയും ഇല്ലാതാക്കുകയും ചെയ്യും. പക്ഷികളെ ആകര്‍ഷിക്കാനും ഈ നീലനിറം സഹായകമാണ്. മരച്ചില്ലകളുടെ തണലിലും ഈ പഴം വ്യക്തമായി കാണാന്‍ സാധിക്കും. ഈ പഴങ്ങള്‍ മനുഷ്യര്‍ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്.

Ads by Google
Monday 01 Dec 2025 10.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW