Thursday, March 12, 2026 Last Updated 14 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 08.34 AM

കെണി മുറിച്ചെടുത്ത് ഞണ്ടുകളെ തിന്നുന്ന ചെന്നായ: നെറ്റീസണ്‍സിനിടയില്‍ ആശങ്ക പരത്തി വീഡിയോ

wolves, intelligent, catch, crab, trap

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും അനേകായിരം വീഡിയോകള്‍ വൈറലാകാറുണ്ട്. ഇവയില്‍ ചിലത് യഥാര്‍ത്ഥ വീഡിയോകളാണെങ്കിലും മറ്റുചിലത് കാഴ്ച്ചക്കാരെ ആകര്‍ഷിക്കാന്‍ ആളുകള്‍ നിര്‍മ്മിച്ചെടുക്കുന്നവയാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയ സമൂഹ മാധ്യമങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു. കാരണം അതൊരു യഥാര്‍ത്ഥ വീഡിയോയായിരുന്നു. വീഡിയോയിലുള്ള കാര്യങ്ങളാണ് കാഴ്ചക്കാരെ സംശയാലുവാക്കിയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഒരു കടല്‍ ചെന്നായ പല്ലുകള്‍ ഉപയോഗിച്ച് കരയിലേക്ക് ഞണ്ടുകളുടെ കെണികള്‍ വലിച്ചെടുക്കുന്നതും ചൂണ്ടയില്‍ കുരുങ്ങിയ ഞെണ്ടുകളെ തിന്നുന്നതും കാണാം. ഗവേഷകരുടെ അഭിപ്രായത്തില്‍, ഒരു കാട്ടു ചെന്നായ ഒരു ഉപകരണം ഉപയോഗിച്ച് ഇത്തരത്തില്‍ ഇര പിടിക്കുന്നത് ആദ്യമായാണ് റെക്കോര്‍ഡ് ചെയ്യുന്നതെന്നാണ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ തദ്ദേശീയരായ ഹെയ്ല്‍റ്റ്‌സുക് നേഷന്‍ അംഗങ്ങള്‍ ഞണ്ടുകളെ പിടിക്കാന്‍ ഒരുക്കിയ കെണിയായിരുന്നു ചെന്നായ വലിച്ച് അടുപ്പിച്ചത്. ഞെണ്ടിന് കെണി വച്ച സ്ഥലത്ത് ഉണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിലാണ് ചെന്നായയുടെ ഈ ഞെണ്ട് വേട്ടയുടെ ദൃശ്യങ്ങളുള്ളത്.

പ്രദേശത്തെ തദ്ദേശീയ ജനത കുടുതലായും ആശ്രയിക്കുന്നത് കക്ക, മത്തി, സാല്‍മണ്‍ തുടങ്ങിയ മത്സ്യളെയാണ്. ഞെണ്ടുകള്‍ തടാകത്തിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനാല്‍ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞു. പിന്നാലെയാണ് ഞെണ്ടുകളെ പിടികൂടാനായി ഇവര്‍ കൂടുകള്‍ സ്ഥാപിച്ച് തുടങ്ങിയത്. ഇക്കോളജി ആന്‍ഡ് എവല്യൂഷന്‍ എന്ന ജേണലില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഹെയ്ല്‍റ്റ്‌സുക് നേഷന്‍ അംഗങ്ങള്‍ തിരിച്ചെത്തുമ്പോഴെല്ലാം ചൂണ്ട കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്താറുണ്ടായാരുന്നു. ഇതെങ്ങനെ സംഭവിക്കുന്നെന്ന് അറിയാന്‍ അവര്‍ സ്ഥാപിച്ച സിസിടിവിയിലാണ് ഇപ്പോള്‍ ചെന്നായയുടെ ഞണ്ട് വേട്ട പതിഞ്ഞത്.

ന്യൂയോര്‍ക്കിലെ സിറാക്കൂസിലുള്ള SUNNY കോളേജ് ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ഫോറസ്ട്രിയിലെ പ്രൊഫസറായ കൈല്‍ ആര്‍ട്ടെല്ലിന്റെയും കാനഡയിലെ വിക്ടോറിയ സര്‍വകലാശാലയിലെ അനുബന്ധ പ്രൊഫസറായ പോള്‍ പാക്വെറ്റിന്റെയും നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെ സഹായത്തോടെയാണ് ചലനട്രിഗര്‍ ചെയ്ത ക്യാമറകള്‍ സ്ഥാപിച്ചത്. റിമോട്ട് ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ എല്ലാവരെയും അമ്പരപ്പിച്ചു. ഒരു പെണ്‍ ചെന്നായ തടാകത്തിഷ ഇട്ട് വച്ചിരുന്ന ഒരു ഞെണ്ട് കെണി കരയിലേക്ക് വലിച്ച് അടുപ്പിക്കുന്നതും തുടര്‍ന്ന് അതില്‍ നിന്നും ഞെണ്ടിനെ എടുത്ത് ഭക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. എടുത്തുകാണിക്കുന്നു.

Ads by Google
Monday 01 Dec 2025 08.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW