-->
രാജ്യത്തിന്റെ ഭാവി സ്വപ്നമായ 'വികസിത ഭാരതത്തിന്റെ' ഏറ്റവും വലിയ ശക്തി ഇന്ത്യയുടെ യുവശക്തിയായ ജെൻ സി കാട്ടുന്ന നിശ്ചയദാർഢ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 128-ാമത് എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. "
ഹൃദയത്തിൽ ദൃഢനിശ്ചയമുണ്ടെങ്കിൽ, ഒരു ടീമായി പ്രവർത്തിക്കുവൻ കഴിയുമെങ്കിൽ ഒരുപാട് തവണ വീണിട്ടും വീണ്ടും ഉയർത്തെഴുന്നേൽക്കാനുള്ള ധൈര്യമുണ്ടെങ്കിൽ, എത്ര പ്രയാസകരമായ സമയത്തും വിജയം സുനിശ്ചിതമാണ്," എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.