Saturday, March 14, 2026 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 30 Nov 2025 05.38 PM

ചരിത്രം കുറിച്ച് രോഹിത് ശർമ; ഏകദിന ക്രിക്കറ്റിലെ സിക്സർ നേട്ടത്തിൽ ഒന്നാമൻ

ഒന്നാം ഏകദിനത്തിൽ 51 പന്തിൽ 57 റൺസാണ് രോഹിത് ശർമ നേടിയത്
rohitsharma
photo - twitter

റാഞ്ചി: ​ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം രോഹിത് ശർമ. ഇന്ത്യൻ ഇന്നിങ്സിന്റെ 19.4–ാം ഓവറിൽ. ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ യാസൻ എറിഞ്ഞ പന്ത് നേരിട്ട രോഹിത് ശർമ, ലെഗ് സൈഡിലൂടെ ബോൾ ബൗണ്ടറിക്കു മുകളിലൂടെ പായിച്ചു. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരങ്ങളിൽ രണ്ടാമതെത്തിയിരിക്കുകയാണ് രോഹിത്. കരിയറിലെ 277-ാം ഏകദിന മത്സരം കളിച്ച രോഹിത് ശർമ 352 സിക്സറുകൾ നേടി.

351 സിക്സറുകൾ നേടിയ പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ റെക്കോർഡാണ് രോഹിത് തകർത്തത്.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. 38 ഓവർ പിന്നിടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിലാണ്. സെഞ്ച്വറിയുമായി ക്രീസിൽ തുടരുന്ന വിരാട് കോഹ്‍ലിയും 57 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 136 റൺസ് കൂട്ടിച്ചേർത്തിരുന്നു.

Ads by Google
Sunday 30 Nov 2025 05.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW