Saturday, March 14, 2026 Last Updated 46 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 05.33 PM

‘‘പേര് കറക്റ്റല്ലേ..? പേരിടുന്നതിനു തൊട്ട് മുൻപ്, ഒന്നൂടി ചോദിച്ച് ഉറപ്പിച്ചതാ; എന്റെ ബോസിനോട്...’’ രസകരമായ പോസ്റ്റുമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്‍

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ഇക്കഴിഞ്ഞ ദിവസം തന്റെ ഇരട്ടക്കുട്ടികളുടെ പേരീടില്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. ഇപ്പോഴിതാ രസകരമായ ഒരു ചിത്രവും അതിന് പറ്റിയ ക്യാപ്ഷനും പങ്കിടുകയാണ് താരം.
Vishnu Unnikrishnan, Vishnu unnikrishnan's twin kids
Vishnu Unnikrishnan's twin kids naming ceremony (Image Source: Facebook)

ബാലനടനായി സിനിമയിലെത്തുകയും പിന്നീട് തിരക്കഥാകൃത്താവുകയും ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിലൂടെ നായകനായി മാറുകയും ചെയ്ത അഭിനേതാവാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരുപാട് സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പ്രേക്ഷകമനസ്സിലിടം നേടി. കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങുന്ന താരം അടുത്തിടെയാണ് തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരുമായി പങ്കിട്ടത്. തനിക്കും ഭാര്യ ഐശ്വര്യയ്ക്കും ഇരട്ടകുട്ടികൾ പിറന്ന സന്തോഷമാണ് സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകരെ അറിയിച്ചത്.
ഇരട്ടി സന്തോഷവുമായി തങ്ങളുടെ ജീവിതത്തിലേക്ക് ഇരട്ടകുട്ടികളെത്തിയ വിശേഷം വിഷ്ണു തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു. അതിനു ശേഷം ഇക്കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളുടെ പേരിടൽ ചടങ്ങിന്റെ സന്തോഷവും ആരാധകരുമായി താരം പങ്കുവച്ചിരുന്നു. മാധവന്റെ അനിയന്മാർക്ക് പേരിട്ടുവെന്നും വിനായക്, കാർത്തികേയ എന്നാണ് കുഞ്ഞുങ്ങളുടെ പേരുകളെന്നുമാണ് താരം കുറിച്ചത്. ഒപ്പം പേരീടില്‍ ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ അതിനു പിന്നാലെ രസകരമായ ഒരു പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. പേരീടില്‍ ചടങ്ങിനു തൊട്ടു മുന്‍പായി ഭാര്യയായ ഐശ്വര്യയുടെ ചെവിയില്‍ എന്തോ ചോദിക്കുന്ന ചിത്രമാണ് വിഷ്ണു പങ്കിട്ടിരിക്കുന്നത്. ‘‘പേര് കറക്റ്റല്ലേ..? പേരിടുന്നതിനു തൊട്ട് മുൻപ്, ഒന്നൂടി ചോദിച്ച് ഉറപ്പിച്ചതാ... (എന്റെ ബോസില്‍ നിന്നുള്ള അന്തിമ സ്ഥിരീകരണം)...’’ എന്ന രസകരമായ ക്യാപ്ഷന്‍ നല്‍കിയാണ് വിഷ്ണു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഐശ്വര്യയുടെ മടിയിലും വിഷ്ണുവിന്റെ മടിയിലുമായി ഇരട്ടക്കുട്ടികളെ കാണാം. ഒപ്പം ഫോട്ടോയ്ക്ക് ക്യൂട്ടായി പോസ് ചെയ്യുന്ന മൂത്ത മകന്‍ മാധവും ഉണ്ട്. പോസ്റ്റിനു താഴെ ആശംസകളും സ്നേഹവും പങ്കിട്ട് നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.

2020 ഫെബ്രുവരിയിൽ വിവാഹിതരായ വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്ന മകനുമുണ്ട്. ഇടിയൻ ചന്തു, താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി റിലീസ് ചെയ്തത്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്മർ എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Ads by Google
Saturday 29 Nov 2025 05.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW