Wednesday, March 11, 2026 Last Updated 37 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 03.27 PM

ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേക്ക് ഗംഭീര ചുവടുവെയ്പ്പുമായി ബജാജ്

on

രാജ്യത്തെ ഏറ്റവും വലിയ മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേക്ക് ഗംഭീര ചുവടുവെയ്പ്പ് നടത്തിയിരിയ്ക്കുകയാണ്. 'റിക്കി' ( Bajaj Riki) എന്ന പുത്തന്‍ മോഡല്‍ പുറത്തിറക്കിയാണ് ബജാജ് ഇലക്ട്രിക് ഓട്ടോറിക്ഷാ വിപണിയില്‍ പ്രവേശിച്ചത്. ഈ പുതിയ മോഡല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ബാറ്ററി, സുരക്ഷിതമായ ഷാസി ഡിസൈന്‍, വേഗത്തിലുള്ള ചാര്‍ജിംഗ് സൗകര്യം എന്നിവയെല്ലാം ഒരുക്കുന്നു.

ബജാജ് ഓട്ടോയുടെ പുതിയ B40 ഓട്ടോറിക്ഷാ നിരയിലെ ആദ്യ മോഡലാണ് റിക്കി B4005. ഇത് 5.4 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. റിക്കി ഇലക്ട്രിക് ഓട്ടോറിക്ഷ ഒറ്റ ചാര്‍ജില്‍ പരമാവധി 149 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് ബജാജ് സാക്ഷ്യപ്പെടുത്തുന്നു. പാസഞ്ചര്‍ ഇലക്ട്രിക് ഓട്ടോറിക്ഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡല്‍ റിക്കിയാണെന്ന് ബജാജ് അവകാശപ്പെടുന്നു. ചരക്ക് ഗതാഗതം ലക്ഷ്യമിട്ടുള്ള റിക്കി C4005 ഓട്ടോറിക്ഷയ്ക്ക് 164 കിലോമീറ്റര്‍ വരെ റേഞ്ച് പറയുന്നു. 1,90,890 രൂപയാണ് ബജാജ് റിക്കിയുടെ വില. അതേസമയം ഇതിന്റെ കാര്‍ഗോ പതിപ്പിന് 2,00,876 രൂപയാണ് മുടക്കേണ്ടത്. എക്സ്ഷോറൂം വിലകള്‍ ആണ് ഇത്.

പുതിയ ബജാജ് റിക്കിയുടെ കാര്‍ഗോ പതിപ്പില്‍ വലിയ ലോഡിംഗ് ബെഡ് ഉണ്ട്. കൂടാതെ, സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് കയറ്റം കയറാനുള്ള ശേഷി റിക്കി C4005 ഓട്ടോയ്ക്ക് 28 ശതമാനം അധികമുണ്ട്. ഇത് ചരക്കുമായി കുത്തനെയുള്ള പാതകളില്‍ എളുപ്പത്തില്‍ കയറാന്‍ സഹായിക്കുന്നു. ഈ രണ്ട് ബജാജ് റിക്കി ഓട്ടോറിക്ഷകള്‍ക്കും 4.5 മണിക്കൂറിനുള്ളില്‍ ഫാസ്റ്റ് ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും മൂന്ന് വര്‍ഷത്തെ ബാറ്ററി വാറണ്ടിയും ലഭിക്കുന്നു. റിക്കിക്ക് ഒരു മോണോകോക്ക് ഷാസി സംവിധാനമാണുള്ളത്. ഇത് വാഹനത്തിന്റെ കരുത്തും ഈടും വര്‍ധിപ്പിക്കുന്നുവെന്ന് ബജാജ് അറിയിക്കുന്നു.

ഈ വിഭാഗം ഓട്ടോറിക്ഷകളില്‍ അപൂര്‍വമായി കാണുന്ന ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനും ഹൈഡ്രോളിക് ബ്രേക്കുകളും പുതിയ ബജാജ് റിക്കിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ സ്ഥിരത മെച്ചപ്പെടുത്താനും മറിയാനുള്ള സാധ്യത കുറയ്ക്കാനും നഗരത്തിലെ തിരക്കില്‍ സുഗമമായ ബ്രേക്കിംഗ് നല്‍കാനും സഹായിക്കും. നിലവില്‍ കേരളത്തില്‍ ഒരു പട്ടണത്തിലും ബജാജ് റിക്കി ഇലക്ട്രിക് ഓട്ടോറിക്ഷ ലഭ്യമാകില്ല. പട്ന, മൊറാദാബാദ്, ഗുവാഹത്തി, റായ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ വിപുലമായ പരീക്ഷണങ്ങള്‍ നടത്തിയ ശേഷം, ആദ്യ ഘട്ടത്തില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, അസം എന്നീ സംസ്ഥാനങ്ങളിലെ നൂറിലധികം നഗരങ്ങളിലാണ് ബജാജ് റിക്കി ലഭ്യമാകുക.

Ads by Google
Ads by Google
TRENDING NOW