Friday, March 13, 2026 Last Updated 27 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 01.44 PM

മൂന്ന് സിക്‌സറടിച്ചല്‍ രോഹിത് ശര്‍മ്മ ഷഹീദ് അഫ്രീദിയെ മറികടക്കും ; രോഹിതിനെ കാത്തിരിക്കുന്ന റെക്കോഡ്

uploads/news/2025/11/813411/rohith-sharma.jpg

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത്ശര്‍മ്മയെ കാത്തിരിക്കുന്നത് റെക്കോഡുകളുടെ ഒരു പെരുമഴ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യയ്ക്കായി ഒരു അര്‍ദ്ധസെഞ്ച്വറിയും ഒരു അപരാജിത സെഞ്ച്വറിയും നേടിയ മുംബൈയില്‍ നിന്നുള്ള വലംകൈയ്യന്‍ ബാറ്റ്സ്മാന്റെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്റ്സ്മാനാകാനുള്ള അവസരാണ് മുന്നിലുള്ളത്.

ഇതുവരെ കളിച്ച 276 ഏകദിനങ്ങളില്‍ നിന്ന് 349 സിക്സറുകള്‍ രോഹിത് ശര്‍മ്മ നേടിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കുറഞ്ഞത് മൂന്ന് സിക്‌സറുകളെങ്കിലും നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡ് അദ്ദേഹം മറികടക്കും. 1996 മുതല്‍ 2015 വരെയുള്ള 19 വര്‍ഷം നീണ്ട ഏകദിന കരിയറില്‍, ഇതിഹാസ ഓള്‍റൗണ്ടര്‍ ഏഷ്യ ഇലവന്‍, ഐസിസി ഇലവന്‍, പാകിസ്ഥാന്‍ എന്നിവയ്ക്കായി 398 മത്സരങ്ങള്‍ കളിച്ചു, 351 സിക്‌സറുകളാണ് അഫ്രീദി നേടിയിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇതുവരെ കളിച്ച 55 മത്സരങ്ങളില്‍ നിന്ന് 58 സിക്സറുകള്‍ രോഹിത് നേടിയിട്ടുണ്ട്. ഏഴ് സിക്സറുകള്‍ നേടിയാല്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡ് മറികടക്കാന്‍ രോഹിതിന് കഴിയും. ഓസ്ട്രേലിയ (138), ശ്രീലങ്ക (86), വെസ്റ്റ് ഇന്‍ഡീസ് (88) എന്നിവര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ റെക്കോര്‍ഡ് ഇതിനകം തന്നെ അദ്ദേഹത്തിന്റെ പേരിലാണ്.

Ads by Google
Ads by Google
TRENDING NOW