-->
തിരക്കേറിയ റോഡിലെ വമ്പന്‍ ബ്ലോക്കുകള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും സാധാരണമായ കാര്യമായി മാറി. ബ്ലോക്കുകള്‍ ഒഴിവാക്കി സഞ്ചരിയ്ക്കാനാണ് എല്ലാവരും ശ്രമിയ്ക്കുന്നതും. റോഡ് പണികളോ, ആക്‌സിഡന്റോ, ഉപരോധങ്ങളോ അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ബ്ലോക്കുകള്‍ സംഭവിയ്ക്കാം. മഹാരാഷ്ട്രയിലെ താഡോബയിലും കഴിഞ്ഞ ദിവസം ഒരു വമ്പന്‍ ബ്ലോക്കുണ്ടായി. എന്നാല്‍ ബ്ലോക്കുണ്ടാക്കിയ ആളാണ് സോഷ്യല്‍മീഡിയയിലെ താരം. ഒരു കടുവക്കുട്ടിയായിരുന്നു ഇവിടുത്തെ പ്രശ്‌നക്കാരന്‍. മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത്.
താഡോബ കടുവാ സങ്കേതത്തിലെ ചന്ദ്രപൂര്‍ മോഹര്‍ലി റോഡിന്റെ നടുവിലാണ് കടുവക്കുട്ടി ഇരുന്നത്. പ്രദേശവാസിയായ ആകാശ് ആലമാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ദൃശ്യങ്ങളില്‍ ഉള്ളത് കടുവാ സങ്കേതത്തിലെ മധു എന്ന കടുവയുടെ കുട്ടിയാണെന്നാണ് കരുതപ്പെടുന്നത്. ചന്ദ്രപൂര്‍മോഹര്‍ലി പാത കടന്നുപോകുന്നത് താഡോബയുടെ ബഫര്‍ സോണിലൂടെയാണ്. ഇടതൂര്‍ന്ന വനമേഖലയും മൃഗങ്ങളുടെ സഞ്ചാരപാതകളും കാരണം വന്യജീവികള്‍ ഇവിടെ റോഡ് മുറിച്ചുകടക്കുന്നത് പതിവ് കാഴ്ചയാണ്.
വിനോദ സഞ്ചാരികളുടെയും ഗ്രാമവാസികളുടേതുമായ വാഹനങ്ങള്‍ കടുവക്കുട്ടി മാറിയതിന് ശേഷം റോഡ് തുറക്കാനായി ശാന്തമായി കാത്തിരിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. വന്യമൃഗങ്ങളെ കണ്ടാല്‍ സാവധാനം വാഹനമോടിക്കാനും ഹോണ്‍ മുഴക്കാതിരിക്കാനും വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനും വനം വകുപ്പ് അധികൃതര്‍ യാത്രക്കാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൃഗങ്ങള്‍ അപ്രതീക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിനാല്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അപകട സാധ്യത കൂടുതലാണെന്നും അവര്‍ പറയുന്നു. കൂടാതെ പല ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയില്‍ മുന്‍പത്തേക്കാളും അപകടസാധ്യത കൂടിയതായും അധികൃതര്‍ പറയുന്നു.
A rare wild moment in Tadoba! A tiger casually blocked the Chandrapur–Moharli road, bringing traffic to a complete standstill for hours.Nature reminding us who truly rules the forest.#Tadoba #TigerOnRoad #Chandrapur #WildlifeEncounter #MaharashtraWildlife #TigerSightings pic.twitter.com/CUynkHB2yM— Manchh (@Manchh_Official) November 28, 2025