Thursday, March 12, 2026 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 01.16 PM

തടാകത്തിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു: ദമ്പതികളെ കയ്യോടെ പിടികൂടി പ്രദശവാസികള്‍

tourist, garbage, goa, lake

മാലിന്യം സംസ്‌കരണത്തിലെ പാളിച്ചകള്‍ പലപ്പോഴും പ്രകൃതി സംരക്ഷണത്തെ ഗുരുതരമായി ബാധിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ പല മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇന്നും പൊതുസ്ഥങ്ങളിലും സംരക്ഷണ പ്രദേശങ്ങളിലും മാലിന്യം വലിച്ചെറിയുന്ന നിരവധി ആളുകളുണ്ട്. കഴിഞ്ഞ ദിവസമാണ് ഗോവയിലെ പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട സ്ഥലമായ പോര്‍വോറിമിലെ ടോര്‍ഡ ക്രീക്കിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികളെ പ്രദേശവാസികള്‍ കൈയോടെ പിടികൂടിയത്. ഇപ്പോഴിതാ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് കുറിപ്പെഴുതിയത്.

ഗോവയിലെ ഒരു പ്രകൃതിദത്ത തടാകത്തിന് സമീപത്ത് നിര്‍ത്തിയ മാരുതി ആള്‍ട്ടോ കാറിന്റെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തങ്ങള്‍ ചെയ്ത തെറ്റിനെ കുറിച്ച് ബോധ്യമുള്ളതിനാല്‍ വീഡിയോയില്‍ മുഖം പതിയാതിരിക്കാനായി കാറിലുള്ള സ്ത്രീയും പുരുഷനും ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ മാലിന്യത്തിലേക്ക് കാമറ തിരിയുന്നു. തടാകത്തില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളും നാപ്കിനുകളും ഉപേക്ഷിച്ചിരിക്കുന്നത് കാണാം. വിശാലമായ തടാകത്തില്‍ മറ്റ് മാലിന്യങ്ങളൊന്നും കാണാനില്ല. വീഡിയോ ചിത്രീകരിച്ചയാള്‍, സഞ്ചാരികളായ ദമ്പതികളോട് മാലിന്യം തടാകത്തില്‍ നിന്നും എടുത്ത് മാറ്റാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍, അവരത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, കാറെടുത്ത് അവിടെ നിന്നും അപ്പോള്‍ തന്നെ സ്ഥലം വിടുകയും ചെയ്യുന്നു.

ഗോവയെ നശിപ്പിക്കുന്നത് സഞ്ചാരികളാണെന്ന കുറിപ്പോടെ വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. നിങ്ങള്‍ ഗോവയിലേക്ക് വന്നാല്‍ ഗോവയെ ബഹുമാനിക്കുക എന്ന കുറിപ്പെടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. വീഡിയോ ഇതിനകം അരലക്ഷത്തോളം പേരാണ് കണ്ടത്. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരുടെ മുഖമോ അറ്റ് അടയാളങ്ങളോ മറച്ച് വയ്‌ക്കേണ്ടതില്ലെന്നും അവരെ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമാക്കേണ്ടതുണ്ടെന്നും ചിലരെഴുതി. സ്വന്തം ഇടം വൃത്തിയാക്കാന്‍ മറ്റുള്ളവരുടെ സ്ഥങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ എന്ത് സംസ്‌കാരത്തിന്റെ പേരിലാണ് ഊറ്റം കൊള്ളുന്നതെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്.

Ads by Google
Saturday 29 Nov 2025 01.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW