Thursday, March 12, 2026 Last Updated 17 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 09.26 AM

വസ്ത്രം നിറയെ ജീവനുള്ള എലികള്‍, റെഡ്കാര്‍പറ്റില്‍ തിളങ്ങി യുവതി: എഐ നിര്‍മ്മിതമെന്ന് നെറ്റീസണ്‍സ്

rat, gown, red, carpet

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജീവനുള്ള എലികളെ ഉപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രം ധരിച്ച ഒരു യുവതിയുടെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. പുതിയ മോഡല്‍ എന്ന രീതിയില്‍ എലികളെ ഉപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രം ധരിച്ച് റെഡ് കാര്‍പെറ്റില്‍ നിന്ന് യുവതി സംസാരിക്കുന്നതാണ് വീഡിയോയില്‍ ഉള്‌ലത്. ശരീരത്തിലൂടെ എലികള്‍ ഓടുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കമന്റും ലൈക്കും ലഭിക്കുന്നുണ്ട്.

ഇത് എഐ നിര്‍മ്മിതമാണെന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. ഇതുപോലുള്ള കാഴ്ചകള്‍ വരും വര്‍ഷങ്ങളില്‍ കാണുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 'ലിവിംഗ് റാറ്റ് ഗൗണ്‍' എന്നാണ് വീഡിയോയില്‍ യുവതി വസ്ത്രത്തെക്കുറിച്ച് പറയുന്നത്. ചില എലികള്‍ ഗൗണില്‍ നിന്ന് പുറത്തേക്ക് ചാടുന്നതും വീഡിയോയില്‍ ഉണ്ട്.

Ads by Google
Saturday 29 Nov 2025 09.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW