Wednesday, March 11, 2026 Last Updated 18 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 29 Nov 2025 08.50 AM

‘നീ ജനിച്ച ദിവസം ലോകത്തിലെ ഏറ്റവും വിലയേറിയ നിധി ലഭിച്ചതായി ഞാന്‍ മനസ്സിലാക്കി’; കുഞ്ഞാറ്റയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഉര്‍വശി

urvashi-
photo-www.instagram.com/therealurvasi/

മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയ്ക്ക് പിറന്നാള്‍ ആശംസിച്ച് നടി ഉര്‍വശി. കുഞ്ഞാറ്റയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഉര്‍വശിയുടെ പിറന്നാള്‍ ആശംസ.

‘എന്റെ മകള്‍ക്ക് പിറന്നാളാശംസകള്‍, നീ ജനിച്ച ദിവസം, ലോകത്തിലെ ഏറ്റവും വിലയേറിയ നിധി ലഭിച്ചതായി ഞാന്‍ മനസ്സിലാക്കി. ഐ ലവ് യൂ ’എന്നാണ് ഉര്‍വശി കുറിച്ചത്.

സാമൂഹികമാധ്യങ്ങളില്‍ സജീവമായ കുഞ്ഞാറ്റയും റീലുകളും ടിക്‌ടോക് വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. അമ്മ ഉര്‍വശിയുടെയും അച്ഛന്‍ മനോജ് കെ ജയന്റെയും പാത പിന്തുടര്‍ന്ന് കുഞ്ഞാറ്റയും സിനിമാലോകത്തേക്ക് കടക്കുകയാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സുന്ദരിയായവള്‍ സ്‌റ്റൈല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം.

യു.കെയില്‍ ഉപരി പഠനം നടത്തിയ കുഞ്ഞാറ്റ വൈകാതെ സിനിമയിലേക്കെത്തുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു. ഉര്‍വശിക്കൊപ്പം പാബ്ലോ പാര്‍ട്ടി എന്ന ചിത്രത്തിലും തേജാലക്ഷ്മി അഭിനയിക്കുന്നുണ്ട്.

Ads by Google
Saturday 29 Nov 2025 08.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW