-->
ദുല്‍ഖര്‍ സല്‍മാന്റെ 'പട്ടം പോലെ' എന്ന സിനിമയിലെ മാളവിക മോഹനനെ മറന്നിട്ടുണ്ടാകില്ല. മലയാളത്തിലും, കന്നഡയിലും, ഹിന്ദിയിലുമായി മികച്ച കഥാപാത്രങ്ങളെയാണ് താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.
അഭിനയ രംഗത്തും ഫാഷനിലും ഒരുപോലെ മാളവിക തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സ്‌റ്റൈലിഷ് കോര്‍സെറ്റ് ഔട്ട്ഫിറ്റില്‍ കിടിലന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് മാളവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ 'ഹൃദയപൂര്‍വ്വ'ത്തിലൂടെ മാളവിക മലയാളത്തിലേയ്ക്ക് തിരിച്ചു വരവ് നടത്തിയിരുന്നു.