-->
പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് തമിഴിലും ഹിന്ദിയിലുമടക്കം തിളങ്ങിയ താരമാണ് മാളവിക മോഹനന്‍. ‘ആടുജീവിതം’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളാണ് മാളവിക. അഭിനയ രംഗത്തും ഫാഷനിലും ഒരുപോലെ മാളവിക തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫാഷന്‍ ഔട്ട്ഫിറ്റിലുള്ള നിരവധി ചിത്രങ്ങള്‍ പങ്കിടാറുണ്ട്. ഹിന്ദി അടക്കമുള്ള ഭാഷകളിൽ അഭിനയിച്ച് തന്റേതായ സ്ഥാനം സിനിമാ മേഖലയിൽ ഊട്ടി ഉറപ്പിച്ച മാളവിക ഇന്ന് അറിയപ്പെടുന്ന മുൻനിര തെന്നിന്ത്യൻ താരമാണ്.
ഇപ്പോഴിതാ ബ്ലാക്ക് ബ്യൂട്ടിയായി തിളങ്ങുന്ന മാളവികയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ‘‘മിഷോ ഡിസൈനുകളുടെ മനോഹരമായ കറുപ്പും സ്വർണ്ണവും നിറങ്ങളിലുള്ള ഒരു നിരയിൽ പൊതിഞ്ഞ് വെറൈറ്റി ഇന്ത്യയുടെ ലോഞ്ചിന്റെ വേദിയില്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മാളവിക ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. സ്ലീക്ക് ബ്ലാക്ക് ലാറ്റക്സ് കോർസെറ്റും, ഫ്ലോയിംഗ് ഫ്ലോർ-ലെങ്ത് സാറ്റിൻ സ്കർട്ടും നടുവശത്ത് ഡ്രേപ്പിംഗുള്ള ഈ ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിലായിരുന്നു താരം. വലിയ കഫുകളും അതുല്യമായ കമ്മലുകളും ഉൾപ്പെടെയുള്ള ബോൾഡ് സ്വർണ്ണാഭരണങ്ങളുമാണ് താരം ഇതിനൊപ്പമുള്ള ആക്സസറീസായി തെരഞ്ഞെടുത്തത്. വെറ്റ്-ലുക്ക് ഫിനിഷിൽ തലമുടിയും ബ്രോണ്‍സ് മേക്കപ്പും താരത്തിന് ദേവതയെപ്പോലെയുള്ള ഭംഗി നല്‍കി.
തങ്കലാന്‍ എന്ന തമിഴ് സിനിമയ്ക്ക് ശേഷം ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പോയിലെത്തിയ ‘ഹൃദയപൂര്‍വ്വം’ എന്ന ചിത്രത്തിലും മാളവിക തിളങ്ങിയിരുന്നു. ഹൊറർ-കോമഡി സിനിമയായ പ്രഭാസിന്റെ ‘ദ രാജാ സാബി’ലാണ് മാളവിക അവസാനമായി പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഇനി വരാനിരിക്കുന്ന സിനിമ സർദാർ 2 വാണ്.