-->
മലയാളികളുടെ പ്രിയതാരം ആനിയുമായുളള ബന്ധത്തിന്റെയും സൗഹൃദത്തിന്റെ കഥ പറഞ്ഞ് ഗായിക മഞ്ജു തോമസ്. ആനിക്കൊപ്പമുളള പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പോയ കാലത്തിന്റെ ഓര്‍മകള്‍ അഞ്ജു പങ്കുവെച്ചത്. അഞ്ജുവിന്റെ അകന്ന ബന്ധുവാണ് ആനി. കുഞ്ഞുനാളില്‍ സുഹൃത്തുക്കളോട് ആനിയുടെ ബന്ധുവാണെന്ന് പറഞ്ഞുനടന്നതിന്റെ ആനന്ദം മഞ്ജു ഓര്‍ത്തെടുത്തു. ബന്ധുക്കള്‍ വീട്ടില്‍ ചെന്നാല്‍ ഒരു സാധാരണ ചേച്ചിയെ പോലെ മിണ്ടിപ്പറഞ്ഞിരിക്കുന്ന ആനിയുടെ വിശേഷങ്ങളും മഞ്ജു പങ്കുവെച്ചു. പഴയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇതൊക്കെ ഓര്‍മ വന്നുവെന്നും മഞ്ജു തോമസ് കുറിച്ചു.
‘അമ്മയാണേ സത്യം! ഇത് ഒരു ചിത്ര കഥയാണ്. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു എന്റെ അമ്മയുടെ ഫസ്റ്റ് കസിന്‍ സോഫിയാന്റിയുടെ കല്യാണം. കല്യാണാലോചന വന്നപ്പോഴേ കുടുംബത്തില്‍ ചര്‍ച്ചയായ ഒരു വ്യക്തി, ചെക്കന്റെ ചേട്ടന്റെ മകളായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന ആ കുട്ടിയെ ബാലചന്ദ്രമേനോന്റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ടെന്ന്. കുട്ടിയുടെ പേര് ആനി. വീട്ടില്‍ ചിളിക്കുന്നത് ചിത്ര എന്നാണത്രേ. എന്നെപ്പോലെ ഒരു ടീനേജ് പെണ്‍കുട്ടിക്ക് ആനന്ദലബ്ധിക്കിനിയെന്ത് വേണ്ടൂ. പഠിക്കുന്ന ക്ലാസിലും കൂട്ടുകാരുടെയിടയിലും ഒക്കെ ന്യൂസ് പരന്നു. മഞ്ജു തോമസിന്റെ കസിന്‍ ആണ് അമ്മയാണേ സത്യത്തിലെ നായിക ആനി. പന്നീടങ്ങോട്ട് ചിത്രച്ചേച്ചിയുടെ ഉയര്‍ച്ചയില്‍ ഞങ്ങളെല്ലാവരും ഏറെ അഭിമാനിച്ചു. ചേച്ചിയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോസ് ഒക്കെ ഫ്രണ്ട്‌സിനെ കാണിച്ച് കുറേ ഷൈന്‍ ചെയ്തിട്ടുണ്ട്.
ഇത്രയും നക്ഷത്രത്തിളക്കത്തിൽ നിൽക്കുമ്പോഴും, ഞങ്ങൾ ബന്ധുക്കൾ അവരുടെ വീട്ടിൽ ചെന്നാൽ ഒരു സാധാരണ കുട്ടിയെ പോലെ ഞങ്ങളോടൊക്കെ മിണ്ടിപ്പറഞ്ഞിരിക്കുമായിരുന്നു. ഓരോ തവണ പോകുമ്പോഴും ചിത്രച്ചേച്ചിയുടെ വക എന്തെങ്കിലും ഒരു dessert ചേച്ചി വിളമ്പുമായിരുന്നു. (16 വയസ്സുള്ള ആനിയുടെ കാര്യമാണ് പറയുന്നത് കേട്ടോ) കുടുംബത്തിനുള്ളിലും പുറത്തുള്ളവർക്കും മോശമായി പറയാൻ ഒന്നുതന്നെ ഉണ്ടായിരുന്നില്ല, അന്നും ഇന്നും 😘
ഞങ്ങളുടെ കുടുംബത്തിലുള്ള മിക്ക കല്യാണങ്ങൾക്കും ചേച്ചി ഒരു താരസാന്നിധ്യമായിരുന്നു. എനിക്ക് പണ്ടേ photo ഒരു weakness ആയതുകൊണ്ട് എപ്പോൾ കണ്ടാലും ചേച്ചിയുടെ കൂടെ photo എടുക്കുമായിരുന്നു.
1) എട്ടാം ക്ലാസ്സിൽ വച്ച് ചിത്രച്ചേച്ചി അമ്മയാണെ സത്യത്തിന്റെ shoot കഴിഞ്ഞ സമയത്ത് എന്റെ വീട്ടിൽ വന്നപ്പോൾ എടുത്തതാണ്
2) ഞാൻ pre-degree 1yr പഠിക്കുമ്പോൾ Trivandrum Lourdh പള്ളിയിൽ വച്ച് ഒരു കല്യാണത്തിന് കണ്ടപ്പോൾ എടുത്തത്.
3) എന്റെ കല്യാണത്തിന്, ചേച്ചിയും മോനും.
4) 2019 ൽ മറ്റൊരു കല്യാണത്തിന് കണ്ടപ്പോൾ. കൂടെയുള്ളത് എന്റെ മകനാണ് 😍
ഇതിലെ Highlight- ഈ 32 വർഷങ്ങളിൽ ചേച്ചിയുടെ സ്നേഹത്തിനും warmth നും ഒരു കുറവും വന്നിട്ടില്ല എന്നതാണ്.
ഇന്ന് പഴയ photos കണ്ടപ്പോൾ ഇതൊക്കെ ഓർമ വന്നു. നിങ്ങളോട് share ചെയ്യണമെന്ന് തോന്നി