Sunday, March 15, 2026 Last Updated 39 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 06.49 PM

ദില്ലി വായുമലിനീകരണം; പ്രതിഷേധത്തില്‍ പങ്കെടുത്ത 4 പേരെ കോടതി റിമാന്‍റ് ചെയ്തു

കോടതിയില്‍ ഹാജരാക്കിയ 17 പ്രതിഷേധക്കാരില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
delhi, air pollution

ദില്ലിയിലെ വായുമലിനീകരണത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കോടതിയിൽ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ 17 പ്രതിഷേധക്കാരില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

നാളെ രണ്ടുമണിക്ക് പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും. എന്നാല്‍ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വീണ്ടും പ്രതിഷേധക്കാർ ആരോപിച്ചു.

പീഡകർ സ്വൈര്യ വിഹാരം നടത്തുമ്പോൾ 20 വയസ്സുള്ള കുട്ടികളെ ഭീകരവാദികളാക്കുനെന്നും കസ്റ്റഡിയിൽ മർദിച്ചെന്നും അറസ്റ്റിലായ വിദ്യാർത്ഥികൾ ആരോപിച്ചു. അതിനിടെ, നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയതിന് പിന്നാലെ ദില്ലിയിലെ വായുഗുണനിലവാരം വീണ്ടും വളരെ മോശമായിരിക്കുകയാണ്. ഇന്നലെ 327 ആയിരുന്ന ശരാശരി എക്യുഐ ഇന്ന് 351 ആയി ഉയർന്നു. വരും ദിവസങ്ങളിലും സ്ഥിതി സമാനമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW