Saturday, March 14, 2026 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.49 PM

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ്

വായു ഗുണനിലവാരം ഗുരുതരമായതിനാല്‍ ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി.
delhi

ദില്ലിയിലെ ജനങ്ങളെ വലച്ച് കനത്ത പുക മഞ്ഞ്. വായു ഗുണനിലവാരം ഗുരുതരമായതിനാല്‍ ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി.

ആഗ്ര യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ദില്ലി സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ദില്ലിക്ക് പുറത്തുനിന്നുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം. ബിഎസ് 6 വിഭാഗത്തിന് താഴെയുള്ള വാഹനങ്ങൾക്ക് ദില്ലിയിൽ പ്രവേശിക്കാൻ അനുമതിയില്ല. വ്യാഴാഴ്ച മുതൽ ദില്ലിക്ക് പുറത്തുള്ള ബിഎസ് 6 വാഹനങ്ങൾക്ക് മാത്രമാകും ദില്ലിയിലേക്ക് പ്രവേശനമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി അറിയിച്ചു.

കനത്ത പുകമഞ്ഞ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്നും ജനജീവിതം ദുസഹമാക്കി. ദില്ലി, യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കനത്ത പുകമഞ്ഞ് റോഡ് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW