-->
ദില്ലിയിൽ വായുമലിനീകരണത്തിനെതിരെ വീണ്ടും ജെൻസി പ്രതിഷേധം. ഇന്ത്യാഗേറ്റിന് മുന്നിൽ വൈകീട്ട് നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ദില്ലി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ എന്ന് സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്ലക്കർഡുകളുമെന്തി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ഇന്ത്യ ഗേറ്റിന് തൊട്ട് മുൻപിൽ വരെയെത്തി. പേലീാസ് പ്രതിഷേധത്തിന് അനുമതിയില്ലെന് കാണിച്ച് ഇവരെ തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘർഷമായി. ബാരിക്കേട് മറിച്ചിട്ട പ്രവർത്തകർ ഇന്ത്യ ഗേറ്റിന് മുന്നിലെ പ്രധാന റോഡ് ഉപരോധിച്ചതോടെ ഗതാഗത തടസം ഉണ്ടായി. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു, പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജനജീവിതം ദുസ്സഹമാക്കി വായുമലിനീകരണം അതിരൂക്ഷമാണ് ദില്ലിയിൽ. വായു മലിനീകരണം രൂക്ഷമായതോടെ കുട്ടികൾ സ്കൂളുകളിൽ പുറത്തു കളിക്കുന്നതിന് ദില്ലി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. യമുനാ നദിയിൽ വീണ്ടും അടിഞ്ഞ വിഷപ്പത നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്. 360 ആണ് ഇന്നലെ ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക.