Thursday, March 12, 2026 Last Updated 12 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 02.25 PM

ഹെവൻലി ട്രമ്പറ്റ് 2025 - നവംബർ 29ന് ഫിലഡൽഫിയയിൽ -ഒരുക്കങ്ങൾ പൂർത്തിയായി

uploads/news/2025/11/813102/church-news.jpg

ഫിലഡൽഫിയ - മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡി എസ് എം സി യും സംയുക്തമായി 2025 നവംബർ മാസം 29 ആം തീയതി ശനിയാഴ്ച 4:00 മുതൽ 7 30 വരെ പെൻസിൽവേനിയയിലെ മെല്‍റോസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന OLD GRATZ കോളേജ് ഓഡിറ്റോറിയത്തിൽ ( 7605 old York Rd., Melrose Park, PA-19027) വച്ച് നടത്തപ്പെടുന്ന ഹെവൻലി ട്രമ്പറ്റിന്റെ 2025 ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഹെവൻലി ട്രമ്പറ്റ് 2025 നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ റിജിനൽ തലത്തിലുള്ള രണ്ടാമത്തെ ക്രിസ്സ്മസ് സംഗീത സായാഹ്നം ആണ്. ഭദ്രാസന അധ്യക്ഷൻ Rt. Rev. Dr. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനിയുടെ മഹത്തായ ആശയമാണ് ഹെവൻലി ട്രമ്പറ്റ്.
ആർച്ച് ഡയോസിസ് ഓഫ് ഫിലഡൽഫിയ ഓക്സിലറി ബിഷപ്പായ കെിത് ജെയിംസ് ച്യ്ലിന്ന്സ്കി (Keith James ഛ്ഹ്യ്ലിന്സ്കി) ക്രിസ്മസ് സന്ദേശം നല്കും.

100 അംഗങ്ങളുള്ള ഗായകസംഘം പരിശീലനത്തിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതായി മുൻ dsmc ഡയറക്ടർ റെവ. ആശിഷ് ജോർജ് അച്ചൻ അറിയിച്ചു. വൈസ് പ്രസിഡണ്ട് റെവ. ജോജി എം ജോർജ്, സെക്രട്ടറി അനു സ്കറിയ സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മറ്റി അംഗങ്ങൾ- ട്രസ്റ്റി - ബൈജു വർഗീസ്, അക്കൗണ്ടൻറ് - പി .ജി തോമസ് ,ബോർഡ് മെമ്പേഴ്സ് - ബിൻസി ജോൺ, ഡോക്ടർ ഏലിയാസ് എബ്രഹാം, ഡോക്ടർ മാത്യു ടി. തോമസ്, വത്സ മാത്യു, ജോസഫ് കുരുവിള, റെജി ജോസഫ് , ഷൈജു ചെറിയാൻ എന്നിവർ ഏവരെയും ഈ ക്രിസ്തീയ ദിവ്യ സംഗീത വിരുന്നിലേക്ക് സ്വാഗതം ചെയ്തു.

വാർത്ത - സന്തോഷ് എബ്രഹാം ‎

Ads by Google
Ads by Google
TRENDING NOW