Wednesday, March 11, 2026 Last Updated 15 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 12.31 PM

' വസീഗരാ' പാടി ദുബായിയെ ഇളക്കിമറിച്ച് രേണു സുധി; വീഡിയോ

song, viral

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് രേണു സുധി. രേണുവിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം വളരെ പെട്ടന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ദുബായില്‍ നിന്നുളള രേണു സുധിയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ദുബായില്‍ നടന്ന മ്യൂസിക്കല്‍ നൈറ്റ് പരിപാടിയില്‍ ' വസീഗര' എന്ന ഗാനം പാടുന്ന വീഡിയോ ആണ് വൈറലായി മാറിയത്.

' മിന്നലേ' എന്ന ചിത്രത്തില്‍ ബോംബെ ജയശ്രീ പാടിയ ' വസീഗരാ' എന്ന ഗാനം മനോഹരമായി പാടുകയാണ് രേണു. രേണുവിന്റെ പാട്ടില്‍ ആവേശഭരിതരായി ആര്‍ത്തുവിളിക്കുന്ന പ്രേക്ഷകരെയും വീഡിയോയില്‍ കാണാം.

ഓപ്പണ്‍ സ്‌റ്റേജില്‍ ഇത്ര കോണ്‍ഫിഡന്‍സോടെ പാടണമെങ്കില്‍ രേണു സുധി പൊളിയാണെന്ന് ആരാധകര്‍ കുറിക്കുന്നു. രേണുവിനെ കളിയാക്കിയവര്‍ക്കും അപമാനിച്ചവര്‍ക്കുമുളള മറുപടിയാണിതെന്നും ആരാധകര്‍ കുറിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW