Wednesday, March 11, 2026 Last Updated 9 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 08.54 AM

തോക്ക് പിടിച്ചുനില്‍ക്കുന്ന ഒരു കൈ, തയ്യാറാണോ എന്ന് ഡിക്യൂവിന്റെ ചോദ്യം; ‘ഐ ആം ഗെയി’മിന്റെ അപ്ഡേറ്റുമായി ദുൽഖർ സൽമാൻ; നഹാസ് ഹിദായത്തിനൊപ്പം ഡിക്യൂ

ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയി’മില്‍ നായകനാകുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കിടുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
 Dulquer Salmaan,  Nahas Hidayath, i am game movie
Dulquer salmaan shares first look of i am game movie (Image Source: Instagram)

പാൻ ഇന്ത്യൻ തലത്തിൽ ഏറെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും ദുൽഖർ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്. തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന താരം ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിളങ്ങാനൊരുങ്ങുകയാണ്. ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ എന്ന സിനിമയിലാണ് ദുൽഖർ നായകനാകുന്നത്.
സിനിമയുടെ ഓരോ അപ്ഡേഷനുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വലിയ ഹൈപ്പുള്ള ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ഐ ആം ഗെയിമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പങ്കിടുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തോക്ക് പിടിച്ചുനില്‍ക്കുന്ന കൈ മാത്രമുള്ള, ഇരുണ്ട പശ്ചാത്തലത്തിലുള്ള മിനിമലായ പോസ്റ്ററാണ് ദുല്‍ഖര്‍ പങ്കിട്ടിരിക്കുന്നത്. ‘തയ്യാറാണോ...?’ എന്ന ചോദ്യമാണ് ക്യാപ്ഷനായി നല്‍കിയാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യലുക്ക് വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് പുറത്തുവിടുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. വെയ്ഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ സിനിമാജീവിതത്തിലെ 40-ാം ചിത്രം കൂടിയാണിത്.

മുന്‍പ് ഒരു അഭിമുഖത്തില്‍ സംവിധായകൻ നഹാസ് ഹിദായത്ത് പറഞ്ഞത്, പ്രേക്ഷകർ എന്താണ് ആഗ്രഹിക്കുന്നത് അത് കൃത്യമായി നല്‍കാൻ ശ്രമിക്കുന്നുണ്ടെന്നും ശക്തമായ ആക്ഷൻ രംഗങ്ങളും തീവ്രമായ ഡ്രാമയും ചിത്രത്തിലുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു. സിനിമയില്‍ ആന്റണി വർഗീസ് പെപ്പെ, തമിഴ് നടൻ എസ്.ജെ. സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അടുത്ത വർഷം ഏപ്രിലില്‍ ചിത്രം തിയേറ്ററുകളില്‍ എത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
2023 ൽ പുറത്തിറങ്ങിയ ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ പരാജയം നേരിട്ടു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചിരുന്നു.

Ads by Google
Thursday 27 Nov 2025 08.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW