Saturday, March 14, 2026 Last Updated 53 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 03.43 PM

ക്രേറ്റര്‍ കണ്‍സെപ്റ്റ് എസ്യുവി അവതരിപ്പിച്ച് ഹ്യുണ്ടായി ; വരുന്നത് ഒരു ഗംഭീര അഡ്വഞ്ചര്‍ എസ്യുവി

on

ഹ്യുണ്ടായി ഇപ്പോള്‍ തങ്ങളുടെ ക്രേറ്റര്‍ കണ്‍സെപ്റ്റ് എസ്യുവി അവതരിപ്പിച്ചിരിക്കുകയാണ്. 2025 ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് കമ്പനിയുടെ കാലിഫോര്‍ണിയയിലെ ഡിസൈന്‍ സ്റ്റുഡിയോയിലാണ് നിര്‍മ്മിച്ചത്. ഈ വാഹനത്തിന് സ്റ്റീല്‍ ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച ബോഡി ലൈനുകള്‍, കട്ടിയുള്ള ഭാഗങ്ങള്‍, കനത്ത മെറ്റല്‍ പ്രൊട്ടക്ഷനുകള്‍ എന്നിവയാണുള്ളത്.
33 ഇഞ്ച് ഓഫ്റോഡ് ടയറുകളും, 18 ഇഞ്ച് വീലുകളും കാറിന് ടോള്‍ സ്റ്റാന്‍സ് നല്‍കുന്നുണ്ട്. മുന്‍ഭാഗത്ത് കട്ടിയുള്ള മെറ്റല്‍ സ്‌കിഡ് പ്ലേറ്റുകളും, വശങ്ങളില്‍ ബലമുള്ള ഫെന്‍ഡറുകളും, മുകളിലേക്ക് നീളുന്ന റൂഫ് റാക്കും എല്ലാം ചേര്‍ന്ന് ഒരു അഡ്വഞ്ചര്‍ എസ്യുവി തന്നെയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്. വാഹനത്തില്‍ മൊത്തം പിക്‌സല്‍-സ്റ്റൈല്‍ ലൈറ്റിംഗ് ഉപയോഗിച്ചിട്ടുണ്ട്.

ക്രേറ്ററിന്റെ ഇന്റീരിയര്‍ പൂര്‍ണമായും ഒരു പുതിയ അനുഭവം നല്‍കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കട്ടിയുള്ള മെറ്റല്‍ പാനലുകളും അതിനോട് തൊട്ടു പോകുന്ന വിധത്തില്‍ മേന്മയുള്ള ഫാബ്രിക്കും, സിന്തറ്റിക് മെറ്റീരിയലുകളും ഉണ്ട്. മാത്രവുമല്ല ഡാഷ്‌ബോര്‍ഡില്‍ നീളുന്ന ഹെഡ്-അപ്പ് ഡിസ്പ്ലെ ഹ്യുണ്ടായി നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഫീച്ചറാണ്. കൂടാതെ സ്വന്തം ഡിവൈസ് ഉപയോഗിച്ച് കാറിന്റെ സിസ്റ്റം നിയന്ത്രിക്കാന്‍ പറ്റുന്ന BYOD ഇന്റര്‍ഫേസ് ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം സുരക്ഷ കൂട്ടുന്ന എക്സ്പോസ്ഡ് റോള്‍ കേജും, 4 പോയിന്റ് സീറ്റ് ബെല്‍റ്റ് സജ്ജീകരണവും ഏത് കഠിനമായ സാഹചര്യത്തിലും ഡ്രൈവറെയും സഹയാത്രക്കാരെയും സുരക്ഷിതരാകുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ക്രേറ്റര്‍ ഒരു ശക്തമായ ഇലക്ട്രിക് ഓഫ്‌റോഡ് എസ്യുവി ആയിട്ടാണ് ഹ്യുണ്ടായി വികസിപ്പിച്ചിരിക്കുന്നത് എന്നതാണ് റിപ്പോര്‍ട്ടുകള്‍. 84 kWh ശേഷിയുള്ള ഒരു ഹൈ-ഡെന്‍സിറ്റി ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ഡ്യുവല്‍-മോട്ടോര്‍ സിസ്റ്റമാണ് വാഹനത്തിലുള്ളത്. ഇതിലൂടെ രണ്ട് ആക്‌സിലുകള്‍ക്കും പ്രത്യേകം മോട്ടോറുകള്‍ പ്രവര്‍ത്തിക്കുകയും അതുവഴി ഓള്‍-വീല്‍-ഡ്രൈവ് ട്രാക്ഷനും മെച്ചപ്പെട്ട ഓഫ്‌റോഡ് കണ്‍ട്രോളും ലഭ്യമാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു പവര്‍ട്രെയിനില്‍ നിന്ന് ഏകദേശം 320 bhp വരെ പവറും 600 Nm വരെ ടോര്‍ക്കും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
TRENDING NOW