Friday, March 13, 2026 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 11.04 AM

900 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി സ്വന്തം വംശത്തെ രക്ഷിച്ചു: ഇന്നും കൗതുകമായി ഡീഗോ ആമ

tortoise, conservation, diego

ഗാലപ്പഗോസ് ദ്വീപുകളെക്കുറിച്ച് പഠിക്കാത്തതായി അധികമാരും ഉണ്ടാകില്ല. കാരണം സാക്ഷാല്‍ ചാള്‍സ് ഡാര്‍വിന്റെ സന്ദര്‍ശനത്തിലൂടെയും പഠനത്തിലൂടെയും രാജ്യാന്തര പ്രസിദ്ധി നേടിയ ഇടമാണ് ഗാലപ്പഗോസ്. വ്യത്യസ്തമായ പ്രകൃതിയും പ്രതിഭാസങ്ങളുമുള്ള ഇടമാണു ഇവിടം. ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ എസ്പാനിയോള ദ്വീപില്‍, തന്റെ വര്‍ഗത്തെ വംശനാശത്തില്‍ നിന്നു രക്ഷിക്കുന്നതില്‍ വഹിച്ച നിര്‍ണായക പങ്കിലൂടെ ലോകപ്രശസ്തനായ ഭീമന്‍ ആമയാണ് ഡീഗോ. 1910ല്‍ ജനിച്ച ഡീഗോ പതിറ്റാണ്ടുകളോളം സാന്‍ ഡിയേഗോ എന്ന മൃഗശാലയിലാണ് കഴിഞ്ഞത്.

എഴുപതുകളില്‍ എസ്പാനിയോളയിലെ ഭീമന്‍ ആമകളുടെ എണ്ണം വെറും 15 ആയി കുറഞ്ഞിരുന്നു. അമിതമായ ചൂഷണവും ആവാസവ്യവസ്ഥയുടെ നാശവും മൂലമായിരുന്നു ഇത്. 1977ല്‍ ഒരു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഡീഗോയെ എസ്പാനിയോളയിലെത്തിച്ചു. തുകല്‍ പോലുള്ള നീണ്ട കഴുത്ത്, മങ്ങിയ മഞ്ഞനിറത്തിലുള്ള മുഖം, തിളക്കമുള്ള ചെറിയ കണ്ണുകള്‍ എന്നിവയുള്ള ആമയാണ് ഡീഗോ.ശരീരം മുഴുവനായി നിവര്‍ത്തുമ്പോള്‍ ഏകദേശം അഞ്ചടിയോളം നീളവും 80 കിലോഗ്രാമോളം ഭാരവും ഈ ആമയ്ക്കുണ്ട്. സംരക്ഷണ പദ്ധതിയില്‍ ഡീഗോ നിര്‍ണായകമായി മാറി. ഏകദേശം 900 ആമക്കുഞ്ഞുങ്ങള്‍ക്കു ഡീഗോ അച്ഛനായി. ഇവയെ കാട്ടിലേക്കു വിടുകയും ചെയ്തു. ആ സംരക്ഷണ പദ്ധതിയില്‍ ജനിച്ച ആമക്കുഞ്ഞുങ്ങളുടെ 40 ശതമാനവും ഡീഗോയുടെ സന്തതികളായിരുന്നു. 2020ല്‍ പദ്ധതിയില്‍ നിന്നു ഡീഗോയെ വിരമിപ്പിച്ചു. ഇന്ന് രണ്ടായിരത്തിലധികം ഭീമന്‍ ആമകള്‍ എസ്പാനിയോളയിലുണ്ട്.

ഗാലപ്പഗോസ് ഭീമന്‍ ആമകള്‍ ശീതരക്തജീവികളാണ്. ശരീരതാപം നിലനിര്‍ത്താന്‍ സൂര്യപ്രകാശവും അന്തരീക്ഷത്തിലെ ചൂടും ഇവയ്ക്കു വേണം. രാത്രികാലങ്ങളില്‍ അവ ചെളിയിലോ വെള്ളത്തിലോ കുറ്റിക്കാടുകളിലോ വിശ്രമിം. കള്ളിമുള്‍ച്ചെടികളും മറ്റു പലതരം സസ്യങ്ങളും ഭക്ഷിക്കുന്ന സസ്യാഹാരികളാണ് ഗാലപ്പഗോസ് ഭീമന്‍ ആമകള്‍. ഭക്ഷണവും വെള്ളവും സംഭരിച്ചുവയ്ക്കാന്‍ അസാധാരണമായ കഴിവുള്ളതിനാല്‍ ഒരു വര്‍ഷത്തോളം വരെ ആഹാരമില്ലാതെ ജീവിക്കാനും ആമകള്‍ക്കു പറ്റും. 19-ാം നൂറ്റാണ്ടില്‍ നാവികര്‍ ഭക്ഷണത്തിനായി ആയിരക്കണക്കിന് ആമകളെ പിടികൂടിയിരുന്നു. പിന്നീട്, അധിനിവേശ ജീവികളായ കാട്ടാടുകള്‍ ഭക്ഷണത്തിനായി മത്സരിക്കുകയും ഇവയുടെ ആവാസവ്യവസ്ഥയുടെ വലിയൊരു ഭാഗം നശിപ്പിക്കുകയും ചെയ്തു. നിലവില്‍ ഐയുസിഎന്‍ ചുവപ്പുപട്ടിക പ്രകാരം ഈ ഇനം ആമകള്‍ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Ads by Google
Wednesday 26 Nov 2025 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW