Friday, March 13, 2026 Last Updated 12 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Nov 2025 04.36 PM

സുസുക്കിയുടെ സൂപ്പര്‍ബൈക്ക് ഹയാബൂസ 2026 മോഡല്‍ എത്തുന്നു

on

ധൂം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ഹിറ്റായ സുസുക്കിയുടെ സൂപ്പര്‍ബൈക്കാണ് ഹയാബൂസ. ഇപ്പോള്‍ സുസൂക്കി 2026 ഹയാബൂസ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ്. ദൈനംദിന ഉപയോഗത്തിന് കൂടുതല്‍ സൗകര്യപ്രദമാകുന്ന തരത്തിലുള്ള മാറ്റങ്ങളുമായാണ് പുതിയ ഹയാബൂസ എത്തുന്നത്. എങ്കിലും ബൈക്കിന്റെ രൂപത്തിലോ മെക്കാനിക്കലോ ആയി മാറ്റങ്ങളൊന്നും വരുത്താതെ നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ മോഡലില്‍ 1,340 സിസി ഇന്‍ലൈന്‍-ഫോര്‍ എഞ്ചിന്‍ തന്നെ മാറ്റങ്ങളില്ലാതെ തുടരുന്നു. 190 bhp കരുത്തും 150 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ ജോടിയാക്കിയിരിക്കുന്നത്.

ഒരു ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്ററും ഇതിലുണ്ട്. 2026 ഹയാബൂസയുടെ ഇലക്ട്രോണിക് ത്രോട്ടില്‍ മാപ്പുകള്‍ സുസുക്കി ഒന്ന് കൂടി ക്രമീകരിച്ചിട്ടുണ്ട്. ഈ പുതിയ മാപ്പുകള്‍ താഴ്ന്നതും ഇടത്തരം വേഗതയിലുള്ളതുമായ പ്രതികരണം മെച്ചപ്പെടുത്തുന്നു, ഇത് നഗര യാത്രകളിലും ടൂറിംഗിലും ഹയാബൂസയുടെ പ്രകടനം മികച്ചതാക്കാന്‍ സഹായിക്കുന്നവയാണ്. ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനത്തിനും പുതിയ പരിഷ്‌കാരങ്ങള്‍ വന്നിട്ടുണ്ട്. റൈഡര്‍ ബൈ-ഡയറക്ഷണല്‍ ക്വിക്ക്-ഷിഫ്റ്റര്‍ ഉപയോഗിച്ച് ഗിയര്‍ മാറ്റിയാലും പുതിയ സംവിധാനം പ്രവര്‍ത്തിക്കും. ഇത് കയറ്റങ്ങളിലും ഓവര്‍ടേക്കുകളിലും സ്ഥിരമായ വേഗത നിലനിര്‍ത്താന്‍ സഹായിക്കുന്നു.

പുതിയ ലോഞ്ച് കണ്‍ട്രോള്‍ സംവിധാനം ഐഡില്‍ നിന്ന് കൂടുതല്‍ കൃത്യമായ ആക്‌സിലറേഷന്‍ നല്‍കും. ഇത് കഠിനമായ ആക്‌സിലറേഷനില്‍ ട്രാക്ഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മുമ്പുണ്ടായിരുന്ന യൂണിറ്റിന് പകരം ഭാരം കുറഞ്ഞ ലിഥിയം-അയണ്‍ ബാറ്ററി നല്‍കിയിട്ടുണ്ട്. ഇത് ബൈക്കിന്റെ ഭാരം കുറയ്ക്കാനും പാക്കേജിംഗ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒരു സ്‌പെഷ്യല്‍ എഡിഷന്‍ മോഡലും സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. പേള്‍ വിഗര്‍ ബ്ലൂ നിറത്തില്‍ വെള്ള ആക്‌സന്റുകളോടുകൂടിയാണ് ഇത് എത്തുന്നത്. ത്രീഡി എംബ്ലങ്ങളും കളര്‍ മാച്ചിംഗ് സീറ്റ് കൗളും ഈ മോഡലിന്റെ പ്രത്യേകതയാണ്. പരിഷ്‌കരിച്ച ഇലക്ട്രോണിക്‌സും ഭാരം കുറഞ്ഞ ബാറ്ററിയും കൂടാതെ, ബോഡി വര്‍ക്കിലും സുസുക്കി ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW