-->
സൗദിയില്‍ മലയാളി യുവാവ് ആറുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കൊല്ലം കടയ്ക്കൽ ആലത്തറമൂട് ദേവീക്ഷേത്രത്തിനു സമീപം നീലാംബരിയിൽ പ്രശാന്തിനെ (42) താമസസ്ഥലത്തെ ആറുനില കെട്ടിടത്തിന്‍റെ താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം 15 വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ജുബൈൽ റെഡിമിക്സ് കമ്പനി സൂപ്പർവൈസറായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നാലുവർഷത്തിലേറെയായി ഇദ്ദേഹം നാട്ടിൽ പോയിട്ട്. കഴിഞ്ഞ വർഷം ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ് പ്രശാന്ത്. ഭാര്യ: ബിന്ദു. മക്കൾ: വൈഗ, വേധ. സഹോദരങ്ങൾ: നിഷാന്ത് (അൽ അഹ്‌സ), നിഷ. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.