Friday, March 13, 2026 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 02.13 PM

‘എന്നെ കല്യാണം കഴിക്കാൻ ബുദ്ധിമുട്ടാണെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്; എന്നോട് സങ്കൽപ്പത്തിലുള്ള പുരുഷനെന്ന് ചോദിച്ചാൽ സ്തംഭിച്ചിരിക്കും...’ നിഖില വിമല്‍

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് നിഖില വിമല്‍. ഇപ്പോഴിതാ തനിക്ക് വരുന്ന കല്യാണ ആലോചനകളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ പങ്കിടുകയാണ് നിഖില.
Nikhila Vimal
Nikhila Vimal (Image Source: Instagram)

‘ഭാഗ്യദേവത’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നിഖില വിമല്‍. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയൊരു ആരാധകരെ സ്വന്തമാക്കിയ താരം ഹിറ്റ് ചിത്രങ്ങളിലൂടെയാണ് മലയാളികളുടെ ഹൃദയം കവർന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും മികച്ച കഥാപാത്രങ്ങള്‍ നല്‍കാന്‍ നിഖിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച സിനിമകളുടെ പേരിൽ കിട്ടുന്ന പ്രശംസയ്ക്കും കൈയടിക്കും മേലെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരിൽ എപ്പോഴും നിഖില ശ്രദ്ധ നേടിയിട്ടുണ്ട്.
നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിന്റെ പേരില്‍ ആരാധകരും ഹേറ്റേഴ്സും നിഖിലയ്ക്ക് ഒരുപോലെയുണ്ട്. പെണ്ണ്കേസ് ആണ് നിഖിലയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോള്‍. അഭിമുഖങ്ങളിലൂടെ സിനിമാവിശേഷങ്ങള്‍ മാത്രമല്ല വ്യക്തിപരമായ വിശേഷങ്ങളും നിഖില പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ നിഖില പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യം സിനിമകളില്‍ തനിക്ക് ഒരു പാവം കുട്ടി ഇമേജായിരുന്നുവെന്നും എന്നാല്‍ തനിക്ക് ആ ഇമേജ് ഇഷ്ടമല്ലെന്നും താരം പറയുന്നു.
‘‘ആദ്യം സിനിമകളിൽ എനിക്ക് പാവം കുട്ടി ഇമേജായിരുന്നെന്ന് നിഖില പറയുന്നു. എന്നാൽ ഈ ഇമേജ് എനിക്കിഷ്ടമല്ല. യഥാർത്ഥ ജീവിതത്തിൽ നമ്മളാരും പാവം അല്ല. കഴിഞ്ഞ ആറേഴ് മാസം ഞാൻ പുറത്തിറങ്ങാറുണ്ടായിരുന്നില്ല. മീഡിയകളെ കാണേണ്ട അവസ്ഥയില്ലായിരുന്നു. അങ്ങനെ ആയപ്പോൾ എനിക്ക് കുറച്ചൊരു ആശ്വാസം ഉണ്ടായിരുന്നു. ഫീൽഡ് ഔട്ട് ആയെന്ന് ആൾക്കാർ പറഞ്ഞെങ്കിലും എനിക്ക് ആശ്വാസമുണ്ടായിരുന്നു. പക്ഷെ നമ്മുടെ ഒരു സിനിമ വരുമ്പോൾ ഇന്റർവ്യൂകൾക്ക് വരേണ്ടതുണ്ട്. എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയണമെന്ന് നിർബന്ധമുള്ള ആളൊന്നുമല്ല ഞാൻ. വളരെ സാധാരണ കുട്ടിയാണ് ഞാൻ.
എന്റെ ഇൻർവ്യൂകൾ കണ്ടിട്ട് കല്യാണ ആലോചനകൾ വരാറുണ്ട്. ഇന്റർവ്യൂവിലേത് പോലെയല്ല ഞാനെന്ന് പറയാൻ അമ്മയോട് പറയും. എന്നെ കല്യാണം കഴിക്കാൻ ബുദ്ധിമുട്ടാണെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ ക്ലോസ് ഫ്രണ്ട്സിലൊക്കെയിട്ട് ഞാൻ കല്യാണം കഴിച്ചോട്ടെയെന്ന് ചോദിക്കുന്ന ആൾക്കാർ ഉണ്ട്. ഞാൻ മെെൻഡ് ചെയ്യില്ല. എന്നോട് സങ്കൽപ്പത്തിലുള്ള പുരുഷനെന്ന് ചോദിച്ചാൽ സ്തംഭിച്ചിരിക്കും. ഞാൻ വെറുതെ പോലും ഒരാളെ പറ്റി സങ്കൽപ്പിക്കാറില്ല.
പിന്നെയാണോ കല്യാണം കഴിക്കാൻ. എനിക്ക് ഒപ്പം വർക്ക് ചെയ്യുന്നവരോട് എനിക്കങ്ങനെ ക്രഷ് തോന്നാറില്ല. തുറന്ന് പറയുന്നവരെ എനിക്കിഷ്ടമാണ്. ധ്യാൻ ചേട്ടനെയാെക്കെ എനിക്കിഷ്ടമാണ്. ഉള്ള കാര്യം പറയും. എന്നോട് വളരെ സ്വീറ്റായി സംസാരിക്കുന്നത് എനിക്ക് എടുക്കാൻ പറ്റാറില്ല. ‍ഞാനൊരുപാട് ചിന്തിക്കാറില്ല. അത് കൊണ്ട് തന്നെ എനിക്കങ്ങനെ ആരെയും പേടിയുമില്ല.
എന്റെ സ്പേസും പ്രെെവസിയും സെെലൻസുമെല്ലാം എനിക്ക് വളരെ പ്രധാനമാണ്. അത് ഞാൻ ലെെഫിൽ കീപ്പ് ചെയ്യാറുണ്ട്. ആറ് മാസം ഞാൻ മാറി നിന്ന സമയത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് എന്നോടൊരാൾ ചോദിച്ചു. എന്നെ പറ്റി ആരും സംസാരിക്കുന്നില്ല എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് ഞാൻ മറുപടി നൽകി....’’ നിഖില പറയുന്നു.
ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത് നിഖില വിമലും ഹക്കം ഷായും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘പെണ്ണ് കേസ്’. രമേഷ് പിഷാരടി, ഇര്‍ഷാദ് അലി, അജു വര്‍ഗീസ് എന്നിവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ads by Google
Monday 24 Nov 2025 02.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW