Saturday, March 14, 2026 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 04.02 PM

ജാക്ക്വേർഡ് ബ്ലേസർ സെറ്റില്‍ ഹോളിവുഡ് ക്വീനിലെപ്പോലെ തിളങ്ങി നിഖില വിമല്‍; സ്ലേയിംഗ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ തരംഗം

uploads/news/2026/01/821926/Untitled-05.jpg
Nikhila Vimal (Image Source: Instagram)

മലയാള സിനിമയിൽ സ്വാഭാവിക അഭിനയം കൊണ്ടും ആർജവമുള്ള നിലപാടുകൾ കൊണ്ടും തന്റേതായ ഒരിടം അടയാളപ്പെടുത്തിയ താരമാണ് നിഖില വിമല്‍. ഭാഗ്യദേവത എന്ന സിനിമയില്‍ ജയറാമിന്റെ അനിയത്തിയായി എത്തിയ നിഖില, ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലുമടക്കം നിരവധി മികച്ച കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചു.
സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് നിഖില. വ്യത്യസ്ത ഔട്ട്ഫിറ്റുകളില്‍ വേറിട്ട ഗെറ്റപ്പിലുള്ള സ്റ്റൈലിഷ് ഫോട്ടോകള്‍ താരം അതിലൂടെ പങ്കിടാറുണ്ട്. എല്ലാം നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ ബ്ലേസര്‍ സെറ്റില്‍ ക്ലാസ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് നിഖില വിമല്‍. കസ്റ്റം മേയ്ഡ് ജാക്ക്വേർഡ് ബ്ലേസർ സെറ്റില്‍ അതിശയിപ്പിക്കുന്ന എലഗന്റ് ലുക്കിലാണ് താരം. ശരിക്കുമൊരു ഹോളിവുഡ് ക്വീനിനെപ്പോലെയാണ് നിഖില ചിത്രങ്ങളില്‍ തിളങ്ങുന്നത്. താരം പങ്കിട്ട ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തരംഗമായി മാറിയിട്ടുണ്ട്.
നിഖിലയുടേതായി ഏറ്റവുമവസാനം തിയേറ്ററിലെത്തിയ പുതിയ ചിത്രമാണ് ഫെബിൻ സിദ്ധാർഥ്‌ സംവിധാനം ചെയ്ത ‘പെണ്ണ് കേസ്’. സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടിയത്. വ്യത്യസ്തമായ പല ​ഗെറ്റപ്പുകളിലാണ് നിഖില സിനിമയിലെത്തുന്നത്. നെഗറ്റീവ് ഷേഡുള്ള, വിവിധ നാടുകളിൽ വ്യത്യസ്ത പേരുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്ന രോഹിണി എന്ന കഥാപാത്രമായിട്ടാണ് നിഖില സിനിമയില്‍ തിളങ്ങിയത്. തിരുവനന്തപുരംമുതൽ കാസർകോട്‌വരെ പുരുഷന്മാരെ കറക്കി വിവാഹത്തട്ടിപ്പ് നടത്തി മുങ്ങുന്ന കഥാപാത്രമായാണ് നിഖില സിനിമയില്‍ എത്തുന്നത്.

Ads by Google
Wednesday 21 Jan 2026 04.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW