-->
തിരുവനന്തപുരം : ജീവനൊടുക്കിയ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പിയുടെ വീട് സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘത്തോടൊപ്പം എത്തി ആനന്ദിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.
പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത ശേഷമാണ് ഇന്നലെ രാത്രി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആനന്ദിന്റെ വീട് സന്ദര്‍ശിച്ചത്. നവംബര്‍ 15ന് ആനന്ദിനെ വീടിനു പിന്നിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തൃക്കണ്ണാപുരം വാര്‍ഡില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആനന്ദ് ശിവസേനയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലായിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.
ഈ വിഷയം ബിജെപിയെ വിവാദത്തിലാക്കിയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് കളത്തിലിറങ്ങുകയായിരുന്നു. ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആനന്ദിന്റെ വീട് സന്ദര്‍ശിച്ചതും.
സഹകരണസംഘം പ്രശ്നത്തില്‍ ബിജെപി നേതാക്കളുമായി അകല്‍ച്ചയില്‍ കഴിയുന്ന മുതിര്‍ന്ന നേതാവ് എം.എസ്.കുമാറിന്റെ ശ്രീകണേ്ഠശ്വരത്തെ വീട്ടിലും രാജീവ് ചന്ദ്രശേഖര്‍ എത്തി ചര്‍ച്ച നടത്തി.