Wednesday, March 11, 2026 Last Updated 25 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 01.32 PM

ഞങ്ങളുടെ ജീവിതം പൂര്‍ണ്ണമാക്കിയത് ഇവളാണ്; ഇളയ മകളുടെ ചിത്രവുമായി രസ്‌ന

rasna
photo-www.instagram.com/saakshi_b_devaraj/

സീരിയൽ പ്രേക്ഷകർ ഇന്നും മറക്കാത്ത മുഖമാണ് പാരിജാതം സീരിയലിലൂടെ ശ്രദ്ധ നേടിയ രസ്നയുടേത്. വിവാഹശേഷം ഇന്റസ്ട്രി വിട്ട താരം ഇന്ന് കുടുംബിനിയായി ജീവിതം ആസ്വ​ദിക്കുന്നു. പാരിജാതം അടക്കം നിരവധി മെ​ഗാ ഹിറ്റ് പരമ്പരകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ബൈജു ദേവരാജിനേയാണ് രസ്ന വിവാഹം ചെയ്തത്. വിവാഹശേഷം മുസ്ലീം മതം ഉപേക്ഷിച്ച താരം ഹിന്ദു മതം സ്വീകരിച്ച് സാക്ഷി എന്ന പേര് സ്വീകരിച്ചു.

ഇരുപതുകളുടെ തുടക്കത്തിലായിരുന്നു രസ്നയും ബൈജുവും തമ്മിലുള്ള വിവാഹം. അന്ന് അത് വലിയ കോളിളക്കം സൃഷ്ടിച്ച കല്യാണമായിരുന്നു. കാരണം രസ്നയുമായി പ്രണയത്തിലായ സമയത്ത് ബൈജു വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു.

ആ ബന്ധം ഉപേക്ഷിച്ചശേഷമായിരുന്നു രസ്നയ്ക്കൊപ്പം പുതിയ ​ദാമ്പത്യം തുടങ്ങിയത്. ഇരുവരും തമ്മിൽ പ്രായത്തിലും വലിയ വ്യത്യാസമുണ്ട്. ഇന്ന് ബൈജുവും രസ്നയും മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ്. അഭിനയരം​ഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് രസ്ന. മക്കളുടേയും ഭർത്താവിന്റെയും വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്.

മൂന്നാമത്തെ കുഞ്ഞിനെ ​ഗർഭിണിയായിരുന്ന സമയത്ത് വളകാപ്പ് ചടങ്ങിന്റെ ഫോട്ടോകളും മറ്റ് വിശേഷങ്ങളും എല്ലാം പങ്കിട്ടിരുന്നുവെങ്കിലും കുഞ്ഞിന്റെ ഫോട്ടോയോ കുഞ്ഞുമായി ബന്ധപ്പെട്ട വിവരങ്ങളോ ഒന്നും രസ്ന പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി കുഞ്ഞിന്റെ ഫോട്ടോയും പേരും പങ്കുവെച്ചിരിക്കുകയാണ് രസ്ന. നടിയുടെ മൂന്നാമത്തെ കുഞ്ഞ് പെൺകുഞ്ഞാണ്. നേയ എന്നാണ് മകൾക്ക് ഇരുവരും നൽകിയ പേര്.

‘നേയ ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞ്. ഞങ്ങളുടെ കുടുംബം പൂർത്തിയാക്കിയ കൊച്ചു പെൺകുട്ടി’ എന്നാണ് മകളെ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രം പങ്കിട്ട് രസ്ന കുറിച്ചത്. രസ്നയുടെ മിനിവേർഷനാണ് നേയ എന്നാണ് കമന്റുകൾ. താരത്തിന്റെ ആദ്യത്തെ കുഞ്ഞും പെൺകുഞ്ഞാണ്. നന്ദ എന്നാണ് പേര്. രണ്ടാമത് പിറന്നത് ഒരു ആൺകുട്ടിയാണ്. വിഘ്നേശ് എന്നാണ് പേര്. മറ്റ് രണ്ട് മക്കൾക്കൊപ്പവും ഭർത്താവ് ബൈജുവിനൊപ്പവും നിൽക്കുന്ന കുടുംബ ചിത്രം കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. പിന്നാലെയാണ് ഇളയ മകളുടെ ഫോട്ടോയുമായി രസ്ന എത്തിയത്.

നിങ്ങൾ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം, രസ്ന ഹാപ്പി ലൈഫ് ആണല്ലോ നയിക്കുന്നത്... അത് മതി, ലക്കി അമ്മ തുടങ്ങി നിരവധി കമന്റുകളുണ്ട്. അതേസമയം രസ്ന അഭിനയത്തിലേക്ക് തിരിച്ച് വരാൻ ശ്രമിക്കാത്തതിൽ പ്രതിഷേധം പ്രകടിപ്പിച്ചും കമന്റുകളുണ്ട്.

Ads by Google
Monday 24 Nov 2025 01.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW