-->
ബീച്ചില്‍ ഗാനം ആലപിച്ച് നടി ഉഷ ഹസീന. ആലപ്പുഴ ബീച്ചില്‍ ഇരുന്ന് ഗാനം ആലപിക്കുന്ന ഉഷയെ വീഡിയോയില്‍ കാണാം.സമൂമാധ്യമങ്ങളില്‍ വീഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. മൈനാകം കടലില്‍ നിന്നുയരുന്നുവോ എന്ന ഗാനമാണ് ഉഷ പാടുന്നത്.
ഉഷയുടെ ഗാനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഉഷ ഹസീന ഇത്ര നന്നായി പാടുമെന്ന് അറിയില്ലായിരുന്നു എന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഗാനം മുഴുവന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആരാധകര്‍ പറയുന്നുണ്ട്. കിരീടം എന്ന ചിത്രം മതി ഉഷയെ ഓര്‍ക്കാന്‍ എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു.
കിരീടത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷം ചെയ്ത താരമാണ് ഉഷ. 1988 ല്‍ പുറത്തിറങ്ങിയ കണ്ടതും കേട്ടതും എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ഉഷ മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ചെയ്തിട്ടുണ്ട്. ടെലിവിഷന്‍ രംഗത്തും താരം സജീവമാണ്.