Friday, March 13, 2026 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 11.04 AM

ഓഫീസ് ജീവനക്കാരിയുമായി അതിരുവിട്ട ബന്ധം: ഇന്‍ഷുറന്‍സ് കമ്പനി മേധാവിയുടെ കോടികള്‍ ശമ്പളം വരുന്ന ജോലി തെറിച്ചു

aig, president, john, neal, job, lose, workplace, affair

ഓഫീസ് പ്രണയങ്ങള്‍ ഇന്ന് ലോകമെമ്പാടും വലിയ ചര്‍ച്ചയാകുകയാണ്. ഇതിനിടയിലിതാ ഓഫീസ് ജീവനക്കാരിയുമായുള്ള അതിരുവിട്ട ബന്ധത്തെത്തുടര്‍ന്ന് കമ്പനി മേധാവിക്ക് 150 കോടി രൂപ ശമ്പളമുള്ള ജോലി നഷ്ടമായിരിക്കുകയാണ്. അമേരിക്കന്‍ ഇന്‍ഷുറന്‍സ് ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് എന്ന ആഗോള ഇന്‍ഷുറന്‍സ് കമ്പനിയുടെ നിയുക്ത പ്രസിഡന്റ് ജോണ്‍ നീലിനാണ് ജോലി നഷ്ടമായത്. ജോലിയില്‍ പ്രവേശിക്കും മുമ്പ് തന്നെ ഇദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞയാഴ്ചയാണ് കമ്പനി പ്രഖ്യാപിച്ചത്. അന്ന് ഇതിന്റെ കാരണം വ്യക്തമായിരുന്നില്ല. എഐജിയിലെ ജോലിക്ക് 1.7 കോടി ഡോളര്‍ (ഏകദേശം 1,50,68,80,000 ഇന്ത്യന്‍ രൂപ) ആയിരുന്നു ജോണിന് വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം.

എന്തുകൊണ്ടാണ് ജോണിനെ കമ്പനി ഒഴിവാക്കിയത് എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴാണ് പുറത്തുവരുന്നത്. നേരത്തേ ജോണ്‍ നീല്‍ ജോലി ചെയ്തിരുന്ന ലോയ്ഡ്‌സ് ഓഫ് ലണ്ടന്‍ എന്ന ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരിയുമായി ഇത്തിന് വഴിവിട്ടബന്ധമുണ്ടെന്ന 1 രാപണമാണ് പുതിയ ജോലി നഷ്ടമാകാന്‍ കാരണമായത്. വിഷയത്തില്‍ ജോണിനെതിരെ ലോയ്ഡ് ഓഫ് ലണ്ടന്‍ കഴിഞ്ഞ മാസം അന്വേഷണം ആരംഭിച്ചിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് ജോണ്‍ നീലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ എഐജി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഓഫീസ് പ്രണയ'ത്തിന്റെ പേരില്‍ ഇതാദ്യമായല്ല 60കാരനായ ജോണ്‍ നീല്‍ നടപടി നേരിടുന്നത്. നേരത്തേ ഇയാള്‍ സിഇഒ ആയി ജോലി ചെയ്തിരുന്ന ക്യൂബിഇ ഇന്‍ഷുറന്‍സ് ഗ്രൂപ്പ് ലിമിറ്റഡ് എന്ന ഓസ്‌ട്രേലിയന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ജോണിന്റെ ബോണസ് തുകയായ 354.000 ഡോളര്‍ (3.17 കോടി രൂപ) പിടിച്ചുവെക്കുകയായിരുന്നു. ഓഫീസ് പ്രാണയം ബോര്‍ഡിനോട് വെളിപ്പെടുത്താതിരുന്നതിനായിരുന്നു നടപടി.

Ads by Google
Monday 24 Nov 2025 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW