Saturday, March 14, 2026 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 23 Nov 2025 05.00 PM

സെഞ്ച്വറി നേടി മുത്തുസാമി,തകർത്തടിച്ച് യാന്‍സണും; ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോർ

uploads/news/2025/11/812454/2.gif
photo - facebook

ഗുവാഹത്തി: ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് 151.1 ഓവറിൽ 489 റൺസിന് ഓൾഔട്ട്. സെനുരാൻ മുത്തുസ്വാമിയുടെ (109) സെഞ്ച്വറിയും, മാർക്കോ യാൻസന്‍റെ (93) തകർപ്പന്‍ ഇന്നിങ്സുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. മുത്തുസാമി 109 റണ്‍സെടുത്തപ്പോള്‍ എട്ടാമനായി ക്രീസിലെത്തിയ യാൻസൻ 91 പന്തില്‍ 93 റണ്‍സെടുത്ത് അവസാന ബാറ്ററായി പുറത്തായി. 12 റണ്‍സെടുത്ത കേശവ് മഹാരാജ് പുറത്താകാതെ നിന്നു. അവസാന നാലു വിക്കറ്റില്‍ 243 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.

206 പന്തിൽ 10 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെയാണ് സെനുരാൻ മുത്തുസാമി 109 റൺസ് നേടിയത്. 91 പന്തിൽ 6 ഫോറുകളും 7 സിക്സറുകളും ഉൾപ്പെടെ 93 റൺസ് നേടിയ മാർക്കോ യാൻസൺ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തിൽ അതിവേ​ഗം റൺസ് കൂട്ടിച്ചേർക്കാൻ യാൻസണ് സാധിച്ചു. കൈൽ വെറെയ്ൻ (45), ഏയ്ഡൻ മർക്രം (38), ട്രിസ്റ്റൻ സ്റ്റബ്സ് (49) എന്നിവരും മികച്ച സംഭാവനകൾ നൽകി.

ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ചു നിന്ന ദക്ഷിണാഫ്രിക്ക 313/6 എന്ന സ്കോറിലായിരുന്നു ക്രീസ് വിട്ടത്. രണ്ടാം സെഷനില്‍ കെയ്ല്‍ വെരിയെന്നെയുടെ(45) വിക്കറ്റ് നഷ്ടമായെങ്കിലും മുത്തുസാമിയും യാന്‍സനും ചേര്‍ന്ന 97 റണ്‍സ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്കോര്‍ ഉറപ്പാക്കി. രണ്ടാം സെഷനില്‍ മുത്തുസാമിയെ പുറത്താക്കിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 450ല്‍ താഴെ പിടിച്ചുകെട്ടാമെന്ന് കരുതിയെങ്കിലും തകര്‍ത്തടിച്ച യാന്‍സന്‍ ഹാര്‍മർക്കൊപ്പം(6) 31 റണ്‍സും കേശവ് മഹാരാജിനൊപ്പം 27 റണ്‍സും കൂട്ടിച്ചേര്‍ത്ത് ദക്ഷിണാഫ്രിക്കയെ 489 റണ്‍സിലെത്തിച്ചു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ്ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് 30 ഓവറുകളിലായി 115 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടിത്തിളങ്ങി. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും 2 വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി.

Ads by Google
Sunday 23 Nov 2025 05.00 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW