Friday, March 13, 2026 Last Updated 25 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 23 Nov 2025 12.38 PM

ഡ്യൂട്ടി സമയത്ത് അശ്ലീല വീഡിയോ ആസ്വദിച്ച് തപാല്‍ ഓഫീസ് ജീവനക്കാരന്‍: രൂക്ഷ വിമര്‍ശനം

post, office, employee, pornography, duty, time

ഡ്യൂട്ടി ടൈമില്‍ അശ്ലീല വീഡിയോ കണ്ട തപാല്‍ ഓഫീസ് ജീവനക്കാരനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലെ തല്ലരേവു മണ്ഡലത്തിലെ തപാല്‍ ഓഫീസിലാണ് സംഭവം. തപാല്‍ ഓഫീസ് ജീവനക്കാരന്‍ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തെ പെരുമാറ്റത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഡ്യൂട്ടി സമയത്ത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത്.

തപാല്‍ ജീവനക്കാരന്‍ തന്റെ ഓഫീസ് കമ്പ്യൂട്ടറിന് മുന്നില്‍ കസേരയില്‍ വളരെ ആലസ്യത്തോടെ ഇരുന്ന് തന്റെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന ഒരു ചിത്രമാണ് വീഡിയോ രൂപത്തിലാക്കി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടത്. സാധാരണക്കാര്‍ മണിക്കൂറുകളോളം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കേണ്ടി വരുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്.

അതേസമയം തല്ലരേവ് പോസ്റ്റ് ഓഫീസില്‍ ജനങ്ങള്‍ തപാല്‍ ആവശ്യത്തിന് മണിക്കൂറുകള്‍ വരി നില്‍ക്കേണ്ടിവരുന്നെന്ന് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. ഓഫീസ് കമ്പ്യൂട്ടറില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നും ഇതാണ് കാലതാമസത്തിന് കാരണമെന്നുമായിരുന്നു ജീവനക്കാര്‍ ജനങ്ങളോട് പറഞ്ഞിരുന്നതെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന ജീവനക്കാരന്റെ വീഡിയോ വ്യാപകമായതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തിയെന്നും ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Ads by Google
Sunday 23 Nov 2025 12.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW