Thursday, March 12, 2026 Last Updated 39 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 23 Nov 2025 08.52 AM

ഇതെന്ത് മറിമായം! കൈയ്യടിച്ചാല്‍ കുളത്തിലെ വെള്ളം തിളച്ചുമറിയും, കൗതുകമായി ദലാഹി കുണ്ഡ്

dalahi-kund, pond, mystery

ജാര്‍ഖണ്ഡിലെ ബൊക്കാറോ നഗരത്തില്‍നിന്ന് ഏകദേശം 27 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്ന കുളമാണ് ദലാഹി കുണ്ഡ്. ഈ കുളത്തിന്റെ പ്രത്യേക എന്തെന്നാല്‍ ആരെങ്കിലും കുളത്തിന് മുന്നില്‍ നിന്ന് കൈയടിച്ചാല്‍, പാത്രത്തില്‍ വെള്ളം തിളയ്ക്കുന്നതുപോലെ ജലം മുകളിലേക്ക് ഉയര്‍ന്നു വരുമെന്നാണു വിശ്വാസം. ഈ അദ്ഭുത പ്രതിഭാസത്തിന്റെ രഹസ്യം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ അനേകം ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇതുവരെ പൂര്‍ണമായി വിശദീകരിക്കാനായിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം സന്ദര്‍ശകര്‍ ഈ അദ്ഭുതം കാണാന്‍ ജാര്‍ഖണ്ഡിലേക്ക് എത്താറുണ്ട്. 'ദലാഹി' എന്ന പേര് പ്രാദേശിക ഗോത്രഭാഷകളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.

കാലാവസ്ഥയ്ക്ക് കടകവിരുദ്ധമായി മാറുന്ന ജലത്തിന്റെ സ്വഭാവമാണ് കുളത്തിന്റെ മറ്റൊരു സവിശേഷത. വേനല്‍ക്കാലത്ത് തണുത്ത വെള്ളവും ശൈത്യകാലത്ത് ഇളംചൂടുള്ള വെള്ളവും ഇവിടെയുണ്ടാകും. കുളത്തിലെ ജലത്തിന് ത്വക്ക് രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിവുണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ജലാശയങ്ങളിലൊന്നായ ഇവിടെ എല്ലാ വര്‍ഷവും മകരസംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് വലിയ ജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ദലാഹി ഗോസായി എന്ന ദൈവത്തെ ആരാധിക്കുന്ന പുണ്യസ്ഥലം കൂടിയാണിത്. എല്ലാ ഞായറാഴ്ചകളിലും പ്രത്യേക പ്രാര്‍ഥനകള്‍ ഇവിടെയുണ്ട്.

സാന്താള്‍ അടക്കമുള്ള തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ ജീവിതത്തിലും ദലാഹി കുണ്ഡിന് നിര്‍ണായക സ്ഥാനമുണ്ട്. ദിവ്യചൈതന്യമുള്ള ആത്മാക്കള്‍ ഈ നീരുറവയെ സംരക്ഷിക്കുന്നുവെന്നാണ് പ്രാദേശിക ഐതിഹ്യം. ഈ വിശ്വാസത്തെ മാനിച്ച് സന്ദര്‍ശകര്‍ പൂക്കള്‍ അര്‍പ്പിച്ചും വിളക്കുകള്‍ തെളിച്ചും പ്രാര്‍ഥിക്കുന്നു.

ഈ കുളത്തിലെ ജലത്തിന്റെ ഉറവിടം ഇപ്പോഴും ദുരൂഹമായി തുടരുന്നു. പുരാതന ശിലാപാളികളിലെ വിള്ളലുകളിലൂടെ ഭൂഗര്‍ഭജലം പുറത്തേക്ക് വരുന്നതാണ് ഉറവിടമെന്നാണു ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. ജമുയി എന്ന ചാലിലൂടെ ഗര്‍ഗ നദിയിലേക്ക് ഇതിലെ വെള്ളം ഒഴുകിപ്പോകുന്നു എന്നാണ് ചില ഗവേഷകരുടെ നിഗമനം. എന്നാല്‍ ഈ ചാലിലെ ജലനിരപ്പ് വളരെ കുറവാണ്. ആഴം കുറവായതിനാല്‍, കൈയടിക്കുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങള്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയും അത് ജലം മുകളിലേക്ക് ഉയരാന്‍ കാരണമാകുകയും ചെയ്യുന്നു. ഇതാണ് വെള്ളം തിളച്ചുപൊന്തുന്നതായി തോന്നാന്‍ കാരണമെന്നും അവര്‍ പറയുന്നു.

Ads by Google
Sunday 23 Nov 2025 08.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW