-->
രേണു സുധിയെന്ന പേരു ആരാധകര്‍ കേട്ടു തുടങ്ങിയത് മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയിലൂടെയാണ്. രേണു അന്നുമുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. കൊല്ലം സുധിയുടെ അകാലത്തിലുള്ള വേര്‍പാടിനു ശേഷം രേണുവിനോടും മക്കളോടും അനുകമ്പയും സഹതാപവുമാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ രേണു പങ്കിട്ട ചിത്രങ്ങളും ഇന്റിമേറ്റ് റീല്സുകളുമൊക്കെ രേണുവിന് ഹേറ്റേഴ്സിനെ സൃഷ്ടിച്ചെടുത്തു. അഭിമുഖങ്ങള്‍, റീല്‍ വീഡിയോകള്‍, ഷോർട്ട് ഫിലിമുകള്‍ എന്നിവയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായെങ്കിലും സൈബര്‍ മീഡിയ അറ്റാക്ക് ഏറെ നേരിട്ട ഒരു താരം കൂടിയായി രേണു മാറി.
ബിഗ് ബോസ് മലയാളം സീസണ്‍ 7 വില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ രേണുവിനെ വീണ്ടും ആളുകള്‍ സ്നേഹിച്ചു തുടങ്ങി. ബിഗ് ബോസ് പരിപാടിയില്‍ പങ്കെടുത്തതോടെ രേണുവിന് വലിയൊരു ‘സെലിബ്രിറ്റി പരിവേഷം’ ലഭിച്ചു. നെഗറ്റീവ് ഇമേജ് രേണു മാറ്റിയെടുത്തത് ബിഗ് ബോസില്‍ പോയതോടെയാണ്. ബിഗ് ബോസിനുശേഷം ഉദ്ഘാടനങ്ങളും അഭിനയവും പ്രമോഷൻ വർക്കുകളും എല്ലാമായി തിരക്കിലാണ് രേണു സുധി. ഏഴാം സീസണില്‍ പങ്കെടുത്ത മത്സരാർത്ഥികളില്‍ ബിബി പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥികള്‍ ആയവരില്‍ ഒരാളും രേണുവാണ്. എന്നാല്‍ വിദേശത്ത് ഉദ്ഘാടനത്തിന് പോയതോടെ വീണ്ടും നെഗറ്റീവ് കമന്റുകള്‍ വന്നു തുടങ്ങി. രേണുവിന്റെ സൗന്ദര്യത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സംസാരത്തെക്കുറിച്ചുമെല്ലാം നെഗറ്റീവ് കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെയുള്ളത്.
ഇപ്പോഴിതാ തനിക്കെതിരെ വരുന്ന ഫേസ്ബുക്കില്‍ നിറയുന്ന അശ്ലീല പരാമർശങ്ങള്‍ക്കും മോശം കമന്റുകള്‍ക്കും എതിരെ പ്രതികരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ താരം ഫേസ്ബുക്കില്‍ താൻ ആക്ടീവല്ലെന്നും പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വെറുതെ താനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിയെന്നും രേണു പറയുന്നു.
‘‘അശ്ലീല കമന്റുകളും തെറികളുമാണ് ഞാനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്കെല്ലാം താഴെ ഉള്ളത്, മരുന്നിന് പോലും പോസിറ്റീവ് കമന്റ് കണ്ടില്ല. ഇൻസ്റ്റഗ്രാമിലെ കമന്റുകള്‍ ഞാൻ നോക്കാറുണ്ട്. ചിലതിന് റിപ്ലെ കൊടുക്കാറുണ്ട്. എനിക്ക് അവന്മാരെ അറിയാം... ആരാണ് എന്താണ് എന്നൊക്കെ. പക്ഷെ ഫേസ്ബുക്കിലെ എന്റെ വീഡിയോസ് ഇന്നലെയാണ് ഞാൻ ആദ്യമായി നോക്കിയത്.
കമന്റ് ബോക്സും നോക്കിയിരുന്നു. ഫേസ്ബുക്കില്‍ എന്നെ അറിയാത്ത കുറേ അമ്മാവന്മാരും അമ്മായിമാരും ഇരുന്ന് തെറിവിളിയാണ്. ഇന്നലെയാണ് ഫേസ്ബുക്കിലെ കമന്റ്സ് ശ്രദ്ധിക്കുന്നത്. അതിന് മുമ്പ് വരെ ഫേസ്ബുക്ക് അധികം നോക്കാറില്ലായിരുന്നു. ഇൻസ്റ്റയില്‍ ഇടുന്നത് നേരിട്ട് ഫേസ്ബുക്കിലേക്കും പോകുമെന്ന് എനിക്ക് അറിയാമായിരുന്നു.
ചുമ്മാതെ ഇന്നലെ ഒന്ന് സമയം കളയാൻ വേണ്ടിയാണ് ഫേസ്ബുക്ക് നോക്കിയത്. ഇവർക്കൊന്നും ഒരു പണിയും ഇല്ലേയെന്ന് ഞാൻ ചിന്തിച്ചു. എന്നെ ഒട്ടും അറിയത്തില്ലാത്ത മനുഷ്യർ തെറിയോട് തെറിയാണ്. നിങ്ങള്‍ ആരെയെങ്കിലും ഞാൻ വന്ന് എന്തെങ്കിലും ചെയ്യുന്നുണ്ടോ? അതോ നിങ്ങളുടെ അമ്മയേയോ അച്ഛനേയോ ഞാൻ ഒന്നും ചെയ്യുന്നില്ലല്ലോ. ഞാൻ എന്റെ വഴിക്ക് പോകുന്നു. ആരുടെ അടുത്ത് വന്നും ഞാൻ പൈസ ചോദിക്കുന്നില്ല.
ഒരുപാട് പേർ എന്നെ സഹായിച്ചിട്ടുണ്ട്. ഇല്ലെന്ന് ഞാൻ പറയില്ല. ഫേസ്ബുക്കില്‍ ഒന്നിനും ഞാൻ വരാറില്ല. പക്ഷെ ഫേസ്ബുക്കില്‍ എല്ലാം മോശം കമന്റുകളാണ്. ഒരു നല്ല കമന്റ് പോലും ഇല്ല. ഞാൻ ആകെ ഞെട്ടി. ഇവർക്കൊക്കെ എന്താണ് ഞാൻ ദ്രോഹം ചെയ്തതെന്ന് ആലോചിച്ചു. ഇൻസ്റ്റഗ്രാമില്‍ പക്ഷെ നല്ല കമന്റുകളാണ് ഏറെയും. എനിക്ക് തോന്നുന്നത് വേലയും കൂലിയും ഇല്ലാത്ത അമ്മാവന്മാരും അമ്മായിമാരുമാണ് ഫേസ്ബുക്കില്‍ കമന്റിടുന്നത്...
എന്നെ പിന്തുണയ്ക്കുന്ന ആരാധകരുമുണ്ട്. സൂപ്പർ നായിക അല്ലെങ്കില്‍ പോലും എന്നെയും ഒരുപാട് പേർ സ്നേഹിക്കുന്നുണ്ട്. സുധി ചേട്ടന്റെ ഫാൻസും എന്നെ ഇപ്പോള്‍ സ്നേഹിക്കുന്നുണ്ട്. നമ്മളെ സ്നേഹിക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അല്ലേ ഇങ്ങനെ നില്‍ക്കാൻ കഴിയുകയുള്ളു. വെറുതെ കുറേ അഹങ്കാരവും ജാഡയും കാണിച്ചിട്ട് കാര്യമില്ലല്ലോ. അവരെ ഫാൻസെന്നും ഞാൻ പറയാറില്ല. എന്റെ ഹൃദയത്തിലെ സ്നേഹിതർ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം....’’ രേണു പറഞ്ഞു.
എന്നാല്‍ തനിക്ക് എതിരെ നിറയുന്ന ചീത്ത കമന്റുകള്‍ക്ക് എതിരെ പ്രതികരിച്ചതിനും നെഗറ്റീവ് കമന്റുകളാണ് ഏറെയും വന്നത്. ‘മറ്റുള്ളവരെ അമ്മായിയെന്നും അമ്മാവനെന്നും വിളിക്കുമ്പോള്‍ രേണു വല്യമ്മായിയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. രേണുവിന്റെ കോമാളിത്തരങ്ങള്‍ പൊതുവേദികളില്‍ കാണിക്കുമ്പോള്‍ കണ്ടിരിക്കുന്നവർ പൊട്ടന്മാരല്ല അഭിപ്രായങ്ങള്‍ പറയും, ഞങ്ങള്‍ പൈസ കൊടുത്ത് വാങ്ങിയ ഫോണില്‍ നീ വരാതിരുന്നാല്‍ പ്രശ്നം അവസാനിക്കും, വേലയും കൂലിയും ഒന്നും ഇല്ലാതെ ഇരിക്കുന്ന അമ്മാവൻമാർ ഉള്ളതുകൊണ്ടാണ് മാഡത്തെ ജനങ്ങള്‍ തിരിച്ചറിയുന്നത് അത് മറക്കരുത് എന്നിങ്ങനെ നീളുന്നു കമന്റുകള്‍.