Sunday, March 15, 2026 Last Updated 37 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 10.03 AM

ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി ; എ പത്മകുമാറിനെ കുടുക്കിയത് വാസുവിന്റെ മൊഴി

uploads/news/2025/11/812046/n-vasu.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഐഎം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ കുടുക്കിയത് ദേവസ്വം മുന്‍ കമ്മീഷണറും ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍ വാസുവിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എ പത്മകുമാറിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷയില്‍ നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയത് എ പത്മകുമാറാണെന്നും പ്രത്യേക അന്വേഷണസംഘത്തിന് വാസു നല്‍കിയ മൊഴിയാണ് നിര്‍ണ്ണായകമായത്്.

ദേവസ്വം കമ്മീഷണറായിരുന്ന തന്നിലേക്ക് അപേക്ഷ എത്തപ്പെടുകയും താന്‍ അപേക്ഷ കൈമാറുക മാത്രമാണ് ചെയ്തതെന്നും അപേക്ഷയില്‍ നടപടി വേഗത്തിലാക്കാന്‍ താനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത് പത്മകുമാറാണെന്നും വാസു അന്വേഷണസംഘത്തിന് മൊഴി നല്‍കി. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും വാസു നല്‍കി. ശബരിമലയുമായി ബന്ധപ്പെട്ട കേസില്‍ വാസുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു.

സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നുവെന്നും ആ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നതെന്നുമാണ് പത്മകുമാര്‍ നല്‍കിയിരിക്കുന്ന മൊഴി. സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ പോറ്റി ആദ്യം അപേക്ഷ നല്‍കിയത് ദേവസ്വം ബോര്‍ഡിലോ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പക്കലോ അല്ല സര്‍ക്കാരിനാണ്. ആ അപേക്ഷയാണ് ദേവസ്വം ബോര്‍ഡിലേക്ക് എത്തിയതെന്നും പറഞ്ഞു.

അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറിയാതെ അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തില്ല. ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഭരണസിമിതിയും താന്‍ അടക്കമുള്ള ആളുകളും തുടര്‍നടപടി സ്വീകരിച്ചത്. ഫയല്‍നീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW