Friday, March 13, 2026 Last Updated 36 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 09.30 AM

വിവാഹനിശ്ചയം സ്ഥിരീകരിച്ച് സ്മൃതി മന്ദാന; ആരാണ് വരന്‍ പലാഷ് മുഛല്‍?

smriti-mandhana-
photo-www.instagram.com/delhicapitals/

സംഗീതസംവിധായകന്‍ പലാഷ് മുഛലുമായുളള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വളരെ രസകരമായ വീഡിയോയിലൂടെയാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. നിമിഷനേരം കൊണ്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. താരത്തിനും പങ്കാളിക്കും ഒട്ടേറെപ്പേര്‍ ആശംസകളേകി.

ലഗേ രഹോ മുന്നാഭായി എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ താരങ്ങളായ ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീല്‍, രാധാ യാദവ് , അരുന്ധതി റെഡ്ഡി എന്നിവര്‍ക്കൊപ്പം സ്മൃതി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുളളത്. വീഡിയോയുടെ അവസാനഭാഗത്ത് സ്മൃതി ക്യാമറയ്ക്ക് നേരെ കൈ ഉയര്‍ത്തി തന്റെ വിവാഹനിശ്ചയ മോതിരം കാണിക്കുകയായിരുന്നു.

സംഗീത സംവിധായകന്‍ പലാഷ് മുഛലും സ്മൃതിയും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ ​നേരത്തെ പുറത്തു വന്നിരുന്നു. സ്മൃതി ഇടന്‍ തന്നെ ഇന്ദോറിന്റെ മരുമകളാകുമെന്ന് പലാഷ് മുഛല്‍ സ്‌റ്റേറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ആദ്യമായി അന്നാണ് സ്ഥിരീകരിക്കുന്നത്.

പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമായ പലാഷ് ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ കൂടിയാണ് . സീഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്‍ഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. രാജ്പാല്‍ യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുളള ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരവും പലാഷ് നേടി.

Ads by Google
Friday 21 Nov 2025 09.30 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW