-->
ശബരിമല സന്നിധാനത്ത് ഭക്തര്‍ക്കിടയില്‍ ആശങ്കപരത്തി കാട്ടുപാമ്പ്. പതിനെട്ടാം പടിക്കു സമീപമാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പതിനെട്ടാം പടിയോട് ചേര്‍ന്ന ഗ്രില്ലിനടുത്താണ് പാമ്പിനെ കണ്ടത്. രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി സഞ്ചിയ്ക്കകത്താക്കി. ഈ സമയമെല്ലാം ഭക്തര്‍ പതിനെട്ടാംപടി ചവിട്ടി മുകളിലേക്ക് പോകുന്നത് വിഡിയോയില്‍ കാണാം. ആരെയും ഭയപ്പെടുത്താത്ത രീതിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പാമ്പിനെ കൈകാര്യം ചെയ്തത്. പാമ്പിനെ പിടിക്കുന്ന വിഡിയോ സംസ്ഥാന ഫോറസ്റ്റ് വകുപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു