-->
ധാക്ക: കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ ബംഗ്ലാദേശ് താരം മുഷ്ഫീഖുർ റഹീം ഒരു അപൂർവ ചരിത്രനേട്ടം സ്വന്തമാക്കി. അയർലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ കരിയറിലെ പതിമൂന്നാം സെഞ്ച്വറിയാണ് റഹീം കുറിച്ചത്. ഇതോടെ, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നൂറാം മത്സരത്തിൽ സെഞ്ച്വറി നേടുന്ന പതിനൊന്നാമത്തെ താരം എന്ന റെക്കോർഡും മുഷ്ഫീഖുർ റഹീമിന് സ്വന്തമായി. മത്സരത്തിൽ 214 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 106 റൺസാണ് റഹീം നേടിയത്.
1968ല്‍ ഇംഗ്ലണ്ട് താരം കോളിന്‍ കൗഡ്രി ആണ് നൂറാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ആദ്യ താരം. പിന്നീട് 1989ല്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദും നൂറാം ടെസ്റ്റില്‍ സെഞ്ചുറി തികച്ച് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമായി. 1990ല്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, 2000ല്‍ അലക് സ്റ്റുവര്‍ട്ട്, 2005ല്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്, 2006ല്‍ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ്, 2012ല്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, 2017ല്‍ ഹാഷിം അംല, 2021ല്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, 2022ല്‍ ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മുഷ്പീഖുര്‍ റഹീമിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
- 100 Tests for Bangladesh.- Most Tests for Bangladesh.- Most Test runs for Bangladesh.- Joint Most Test Hundreds for Bangladesh.MUSHFIQUR RAHIM - THE LEGEND OF BANGLADESH CRICKET. 🫡🇧🇩 pic.twitter.com/R2JUeeW46i— Tanuj (@ImTanujSingh) November 20, 2025
ഇവരില്‍ നൂറാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി തികച്ച ഒരേയൊരു താരം ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ്. ഇന്ത്യൻ താരങ്ങളാരും നൂറാം ടെസ്റ്റില്‍ ഇതുവരെ സെഞ്ചുറി തികച്ചിട്ടില്ല. നൂറാം ടെസ്റ്റ് കളിക്കുന്ന റഹീമിനെ മത്സരത്തിന് മുമ്പ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആദരിച്ചിരുന്നു. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ഇന്നിംഗ്സിനും 47 റൺസിനും വിജയിച്ചിരുന്നു. ഈ മത്സരം കൂടി ജയിച്ചാൽ ബംഗ്ലാദേശിന് പരമ്പര സ്വന്തമാക്കാനാകും.