-->
സമൂഹമാധ്യമങ്ങളില്‍ ഓരോ ദിവസവും പലതരത്തിലുളള വീഡിയോകള്‍ വൈറലാകാറുണ്ട്. സ്‌കൂളില്‍ തന്റെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും മുമ്പില്‍ നൃത്തം ചെയ്യുന്ന ഒരു മിടുക്കന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒഡീഷയിലെ ഒരു സ്‌കൂളില്‍ നിന്നുളള ദൃശ്യങ്ങളാണിത്.
ഹൃതിക് റോഷന്‍ ചിത്രം വാര്‍ 2ലെ ജനാബ് ഇ ആലി എന്ന പാട്ടിനൊപ്പമാണ് വിദ്യാര്‍ത്ഥി ചുവടുവെയ്ക്കുന്നത്. സുഹൃത്തിന്റെ ഡാന്‍സ് കണ്ടുകൊണ്ടിരിക്കുന്ന അവന്റെ സഹപാഠികള്‍ കൂടെ പാട്ടുപാടിയും കൈയടിച്ചുമെല്ലാം അവനെ പ്രോത്സാഹിപ്പിക്കുകയാണ്.
വളരെ പെട്ടന്നാണ് ഈ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായത്. സാക്ഷാല്‍ ഹൃതിക് റോഷന്‍ തന്നെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തി. ' Amazing' എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചത്.
ഹൃതിക് റോഷനും ജൂനിയര്‍ എന്‍ടി ആറുമാണ് ഗാനരംഗത്തില്‍ ഉളളത്. അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത വാര്‍ 2 യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മിച്ചത്.