Thursday, March 12, 2026 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 05.46 PM

മാസല്ല, ഈ അപ്പൂപ്പന്‍ മരണമാസ്; 80-ാം വയസ്സില്‍ 15,000 അടി ഉയരത്തില്‍ സ്കൈഡൈവിങ്; അപ്പൂപ്പന്റെ ധൈര്യത്തിന് കയ്യടിച്ച്‌ സോഷ്യല്‍ മീഡിയ

uploads/news/2025/11/811755/Untitled-6.jpg
An 80 year old man doing 15000Ft Skydiving (Image Source: Instagram)

​‍പ്രായമായാല്‍ പിന്നെ ഒന്നിനും വയ്യ എന്നു പറയുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് ഉറക്കെയുറക്കെ പറഞ്ഞ് ആസ്വദിച്ച് ജീവിക്കുന്നവരും കുറവല്ല. പലരും തങ്ങളുടെ ആഗ്രഹങ്ങള്‍ സാധിക്കുന്നത് പ്രായമായ ശേഷമാണ്. അതില്‍ സാഹസികമായ ആഗ്രഹങ്ങളും ഉള്‍പ്പെടാറുണ്ട്. മടിച്ചു നില്‍ക്കാതെ ഭയപ്പെടാതെ തങ്ങളുടെ ആഗ്രഹം സാധിക്കണമെന്ന് ദൃഢനിശ്ചയമെടുക്കുന്നവരുടെ പലരും സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ പെടുകയാണ് സകലരേയും ഞെട്ടിച്ച് സ്കൈ ഡൈവിംഗ് നടത്തുന്ന 80 വയസുള്ള ഹരിയാനയില്‍ നിന്നുള്ള ഒരു അപ്പൂപ്പൻ.
ഈ പ്രായത്തില്‍ 15000 അടി ഉയരത്തില്‍ നിന്നും സ്കൈഡൈവിംഗ് നടത്തിയാണ് ഈ വ്യക്തി സോഷ്യല്‍ മീഡിയയുടെ കൈയടി വാങ്ങുന്നത്. അപ്പൂപ്പൻ ചെറുമകൻ അങ്കിതിനൊപ്പം ചാട്ടത്തിന് തയ്യാറെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണുന്നത്. എയർക്രാഫ്റ്റിലേക്ക് കയറുന്നതിന് മുമ്പായി, ‘‘ഞങ്ങള്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്, ഞങ്ങള്‍ക്ക് ഭയമില്ല...’’ എന്ന് മുത്തച്ഛൻ പറയുന്നത് കേള്‍ക്കാം. മുത്തച്ഛന്റെ ഈ പറച്ചില്‍ കേട്ട് കണ്ടു നില്‍ക്കുന്നവര്‍ പോലും കൈയടിക്കുന്നുണ്ട്.
എയർക്രാഫ്റ്റിലേക്ക് കയറി നിമിഷങ്ങള്‍ക്കകം അപ്പൂപ്പന്‍ ആകാശത്തേക്ക് കുതിച്ചുയരുന്നത് കാണാം. എന്നിട്ടതില്‍ നിന്ന് അപ്പൂപ്പന്‍ തന്റെ ഇന്‍സ്ട്രക്ടര്‍ക്കൊപ്പം പുറത്തേക്ക് ചാടുന്നത് സ്കൈ ഡൈവിംഗ് ആസ്വദിക്കുന്നതും കാണാം. വളരെ കൂളായി ഈ പുത്തന്‍ അനുഭവം ആസ്വദിക്കുകയാണ് മുത്തച്ഛന്‍.
വളരെ പെട്ടെന്ന് വൈറലായ വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങളും ആശംസകളും നിറയുകയാണ്. ‘ധൈര്യം അപാരം തന്നെ, ഈ പ്രായത്തിലും ചുറുചുറുക്കോടെ ഇങ്ങനെയൊരു കാര്യത്തിനിറങ്ങിത്തിരിച്ച ഈ ഹരിയാനക്കാരൻ അപ്പൂപ്പനെ അഭിനന്ദനങ്ങള്‍...’ എന്നതടക്കമാണ് കമന്റുകള്‍.
അങ്കിത് മിക്കവാറും തന്റെ മുത്തച്ഛന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യാറുണ്ട്. അപ്പൂപ്പന്റെ ജീവിതത്തോടുള്ള അഭിനിവേശവും ആവേശവും കാണിക്കുന്ന വീഡിയോകളാണ് പലപ്പോഴും അങ്കിത് സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യാറുള്ളത്.

ഋഷികേശില്‍ നിന്നും ബങ്കി ജംപിങ് പൂര്‍ത്തിയാക്കിയ 83 വയസ്സുള്ള ഒലേന ബൈക്കോ എന്ന ഒരു ബ്രിട്ടീഷ് വനിതയും മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയിരുന്നു. ഉത്തരാഖണ്ഡിലെ റിഷികേശിലെ ശിവപുരി ബങ്കി ജംപിങ് സെൻ്ററില്‍ 117 മീറ്റർ ഉയരത്തില്‍ നിന്നും താഴേക്ക് ചാടിയാണ് അവർ അന്ന് റെക്കോർഡ് സ്വന്തമാക്കിയത്.

Ads by Google
Wednesday 19 Nov 2025 05.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW