Friday, March 13, 2026 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Nov 2025 01.47 PM

ഇതൊക്കെയെന്ത്! 15000 അടി ഉയരത്തില്‍ നിന്നും സ്‌കൈഡൈവിംഗ് നടത്തി 80 വയസ്സുകാരന്‍

old, man, hariyana, skydiving

ഹരിയാനയില്‍ നിന്നുള്ള 80 കാരന്‍ അപ്പൂപ്പനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഈ പ്രായത്തില്‍ 15000 അടി ഉയരത്തില്‍ നിന്നും സ്‌കൈഡൈവിംഗ് നടത്തിയാണ് അദ്ദേഹമിപ്പോള്‍ നെറ്റീസണ്‍സിന്റെ കയ്യടി വാങ്ങിക്കുന്നത്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ അപ്പൂപ്പന്‍ ചെറുമകന്‍ അങ്കിതിനൊപ്പം ചാട്ടത്തിന് തയ്യാറെടുക്കുന്നതായി കാണാം.

അങ്കിത് മിക്കവാറും തന്റെ മുത്തച്ഛന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. അപ്പൂപ്പന്റെ ജീവിതത്തോടുള്ള അഭിനിവേശവും ആവേശവും കാണിക്കുന്ന വീഡിയോകളാണ് പലപ്പോഴും അങ്കിത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറ്. എയര്‍ക്രാഫ്റ്റിലേക്ക് കയറുന്നതിന് മുമ്പായി, 'ഞങ്ങള്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്, ഞങ്ങള്‍ക്ക് ഭയമില്ല' എന്ന് മുത്തച്ഛന്‍ പറയുന്നത് കേള്‍ക്കാം. മുത്തച്ഛന്റെ ധൈര്യം അപാരം തന്നെ എന്നാണ് വീഡിയോ കാണുന്ന പലരും പറയുന്നത്.

വീഡിയോയില്‍ എയര്‍ക്രാഫ്റ്റിലേക്ക് കയറി നിമിഷങ്ങള്‍ക്കകം അദ്ദേഹം ആകാശത്തേക്ക് കുതിച്ചുയരുന്നതാണ് കാണുന്നത്. ഈ പ്രായത്തിലും ചുറുചുറുക്കോടെ ഇങ്ങനെയൊരു കാര്യത്തിനിറങ്ങിത്തിരിച്ച ഈ ഹരിയാനക്കാരന്‍ അപ്പൂപ്പനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

Ads by Google
Wednesday 19 Nov 2025 01.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW