Thursday, March 12, 2026 Last Updated 16 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Nov 2025 11.50 AM

ഒഡിയ ഗായകന്‍ ഹ്യൂമാന്‍ സാഗര്‍ അന്തരിച്ചു; വിയോഗം കരള്‍ രോഗത്തെത്തുടര്‍ന്ന്

-humane-sagar-

കരള്‍രോഗത്തെത്തുടര്‍ന്ന് ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലായിരുന്ന ഒഡിയ ഗായകന്‍ ഹ്യൂമാന്‍ സാഗര്‍ (35) അന്തരിച്ചു. മൂന്നുദിവസമായി എയിംസില്‍ ചികിത്സയിലായിരുന്ന ഗായകന്‍ തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്.

ഒഡിഷയിലെ ബോലാംഗിറിലെ തിതിലാഗഢിലാണ് ഹ്യൂമാന്‍ സാഗറിന്റെ ജനനം. സംഗീതപാരമ്പര്യമുളള കുടുംബത്തില്‍ നിന്നുളള ഹ്യൂമാന്‍ ചെറുപ്പകാലം തൊട്ടുതന്നെ സംഗീതലോകത്ത് എത്തിപ്പെട്ടു. 2012 ല്‍ തരംഗ് ടിവിയുടെ വോയിസ് ഓഫ് ഒഡിഷ സീസണ്‍ 2 വിജയിയായതോടെയാണ് ശ്രദ്ധേയനായത്. 2015 ല്‍ ഇഷ്‌ക് തുഹി തു എന്ന ചിത്രത്തിലൂടെ സിനിമ പിന്നണി ഗായകനായി അരങ്ങേറ്റം. ചിത്രം വലിയ ഹിറ്റായി മാറിയതോടെ ഹ്യൂമാന്‍ സാഗറും ശ്രദ്ധേയനായി.

ഗായകന്റെ മരണത്തില്‍ ഒഡിഷ മുഖ്യമന്ത്രി മോഹന്‍ മഞ്ചി അനുശോചനം അറിയിച്ചു. ഒഡിയ സിനിമാ- സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടമെന്നാണ് മുഖ്യമന്ത്രി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്.

Ads by Google
Tuesday 18 Nov 2025 11.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW