-->
ലക്ഷ്വറി കാറുകള്‍ക്ക് പേരുകേട്ട ബിഎംഡബ്ല്യു ബ്രാന്‍ഡ് അവതരിപ്പിക്കുന്ന പുതിയ മോഡലാണ് BMW i5 LWB. ബ്രാന്‍ഡിന്റെ ചെന്നൈ പ്ലാന്റില്‍ അസംബിള്‍ ചെയ്യപ്പെടുന്ന ഒരു ഇലക്ട്രിക് സെഡാനാണിത്. കാറിന്റെ മുന്‍ഭാഗത്തായി ബ്രാന്റിന്റെ പുതിയ ഇവി സ്‌റ്റൈല്‍ ക്ലോസ്ഡ് കിഡ്‌നി ഗ്രില്ലാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു സ്മാര്‍ട്ട്, ഫ്യൂച്ചറിസ്റ്റിക് ലുക്ക് നല്‍കുന്നതോടൊപ്പം ഏറോഡൈനാമിക്‌സും മെച്ചപ്പെടുത്തുന്നു. കൂടാതെ രണ്ട് വശങ്ങളിലും നല്‍കിയിട്ടുള്ള ഷാര്‍പ്പായ എല്‍ഇഡി അല്ലെങ്കില്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ് ലൈറ്റുകള്‍ കാറിനെ കൂടുതല്‍ പ്രീമിയവും ഹൈ-ടെക്കും ആയി കാണിക്കാന്‍ സഹായിക്കുന്നുണ്ട്. ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, സ്മൂത്ത് ബോഡി ലൈനുകള്‍, സ്‌റ്റൈലിഷ് അലോയ് വീലുകള്‍ എന്നിവ കാറിന്റെ പ്രീമിയം സ്വഭാവം ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങളാണ്.
പിന്നില്‍ നല്‍കിയിരിക്കുന്ന സ്ലിം 3D എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ക്ലീന്‍ ലുക്കുള്ള റിയര്‍ ബമ്പര്‍, എറോ-ഫ്രണ്ട്‌ലി ഡിഫ്യൂസര്‍ എന്നിവ ഒരു മിനുസമുള്ള ഇലക്ട്രിക് സെഡാന്‍ ഫീല്‍ നല്‍കുന്നുണ്ട്. i7-ന്റെ എലഗന്‍സ് ചെറിയ അളവില്‍ കടന്നുവരുന്നുണ്ടെങ്കിലും i5 LWB കൂടുതല്‍ യൂത്ത്ഫുളും സ്‌പോര്‍ട്ടിയുമായ ലുക്കില്‍ തന്നെ നിലകൊള്ളുന്നുണ്ട്. 97kWh ബാറ്ററിയാണ് പുതിയ ബിഎംഡബ്ല്യു i5 LWBക്ക് കരുത്ത് പകരുന്നത്. മാത്രവുമല്ല 340hp, 430Nm ടോര്‍ക്ക് എന്നിവയുള്ള പിന്‍ഭാഗത്ത് ഘടിപ്പിച്ച മോട്ടോര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഡാഷ്‌ബോര്‍ഡില്‍ BMW-യുടെ കര്‍വ്വ്ഡ് ഡിസ്‌പ്ലേ സെറ്റപ്പാണ് പ്രധാന ആകര്‍ഷണം. വലിയ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും അതിനൊപ്പം ഇന്റഗ്രേറ്റ് ചെയ്ത ഇന്‍ഫോടെയിന്‍മെന്റ് ടച്ച്‌സ്‌ക്രീനും ചേര്‍ന്ന് ഒരു സിംഗിള്‍ ഗ്ലാസ് പാനല്‍ രൂപത്തിലാണ് ഇവയെ ഒരുക്കിയിരിക്കുന്നത്. ഡോര്‍ പാനലുകള്‍, സെന്റര്‍ കണ്‍സോള്‍ എന്നിവിടങ്ങളില്‍ പ്രീമിയം മെറ്റീരിയലുകളും ആംബിയന്റ് ലൈറ്റിങ്ങും ചേര്‍ന്ന് ഒരു സുഖകരമായ ലൈറ്റിംങ് ഫീല്‍ സൃഷ്ടിക്കുന്നു. BMW i5 LWB സേഫ്റ്റി വിഭാഗവും വളരെ ശക്തമാണ്. യാത്രക്കാരുടെ സുരക്ഷയും അപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കാനുള്ള നിരവധി ആധുനിക സാങ്കേതിക വിദ്യകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എട്ട് എയര്‍ബാഗുകള്‍ ഉള്‍പ്പെടെ ABS, EBD, ബ്രേക്ക് അസിസ്റ്റ് എന്നിവ അടങ്ങിയ ബ്രേക്കിംഗ് സിസ്റ്റം അടിയന്തര ബ്രേക്കിംഗ് സമയത്ത് കാര്‍ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC), ട്രാക്ഷന്‍ കണ്‍ട്രോള്‍ (DTC) പോലുള്ള സിസ്റ്റങ്ങളും ഒപ്പം ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കാര്‍ സ്ലിപ്പ് ചെയ്യുന്നത് തടയാന്‍ സഹായിക്കുന്നു. ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ബ്ലൈന്‍ഡ്-സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റങ്ങളും ഉള്ളതിനാല്‍ കൂടുതല്‍ സുരക്ഷ നല്‍കും.