Saturday, March 14, 2026 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 16 Nov 2025 06.55 PM

9 ദിവസത്തെ ഓണര്‍ഷിപ്പ് സര്‍വീസ് ക്യാമ്പുമായി ഈ ജനപ്രിയ ബ്രാന്‍ഡ്

കിയ ഇന്ത്യ ദക്ഷിണേന്ത്യയിലുടനീളം 2025 നവംബര്‍ 15 മുതല്‍ 23 വരെ ഓണര്‍ഷിപ്പ് സര്‍വീസ് ക്യാമ്പ് ആരംഭിക്കുകയാണ്. ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ 122 കിയ അംഗീകൃത വര്‍ക്ക്ഷോപ്പുകളിലായാണ് 9 ദിവസത്തെ ഈ ക്യാമ്പ് നടത്തുന്നത്. വില്‍പ്പനാനന്തര അനുഭവം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഉപഭോക്തൃ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനും കൂടി വേണ്ടിയാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

വില്‍പ്പന മാത്രമല്ല അതിലുപരി വാഹനങ്ങളുടെ സര്‍വീസിങ്ങിലും വലിയ ഉത്തരവാദിത്തവും ശ്രദ്ധയും കമ്പനി നല്‍കുന്നുണ്ട്. എക്സ്റ്റീരിയര്‍, ഇന്റീരിയര്‍, എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റ്, അണ്ടര്‍ബോഡി, ഓണ്‍-റോഡ് പെര്‍ഫോമന്‍സ് തുടങ്ങിയ നിര്‍ണായക പരിശോധനാ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന 36-പോയിന്റ് ചെക്കപ്പുകള്‍. കാര്‍ കെയര്‍ സേവനങ്ങളില്‍ 20 ശതമാനത്തോളം കിഴിവ്, സൗജന്യ കാര്‍ മൂല്യനിര്‍ണ്ണയം, കിയ ഒറിജിനല്‍ ആക്സസറികളില്‍ 10 ശതമാനത്തിന്റെ വരെ കിഴിവ്, സൗജന്യ കാര്‍ ടോപ്പ് വാഷ് എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ഓഫറുകള്‍ ക്യാമ്പില്‍ ഉണ്ടായിരിക്കും.

കിയ കാറുകളുടെയും മറ്റ് ബ്രാന്‍ഡുകളുടെ വാഹനങ്ങളുടെയും വാറണ്ടികളും സര്‍ട്ടിഫിക്കേഷന്‍ കവറേജും ദീര്‍ഘിപ്പിച്ച് സിപിഒ പ്രോഗ്രാമില്‍ പ്രധാന അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇപ്പോള്‍ യൂസ്ഡ് കിയ മോഡലുകളുടെ സര്‍ട്ടിഫിക്കേഷന്‍ പ്രായപരിധി 7 വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തെ ഇത് 5 വര്‍ഷമായിരുന്നു. ഈ കാറുകള്‍ക്ക് ഇനി 24 മാസം (2 വര്‍ഷം) അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വരെ വാറണ്ടി ലഭിക്കും. ഇതില്‍ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും പരിഗണിക്കുക.

കിയ ഇന്ത്യ തങ്ങളുടെ സിപിഒ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്ന ഇതര ബ്രാന്‍ഡുകളുടെ കാറുകള്‍ക്കായി ഒരു പുതിയ സര്‍ട്ടിഫിക്കേഷനും വാറണ്ടി പ്ലാനും അവതരിപ്പിച്ചു. അതിനൊപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് കാറുകള്‍ക്ക് 12 മാസം വരെ അല്ലെങ്കില്‍ 15,000 കിലോമീറ്റര്‍ വരെ വാറണ്ടി ലഭിക്കുകയും ചെയ്യും. അതായത് നിങ്ങള്‍ ഒരു കിയ അല്ലെങ്കില്‍ മറ്റൊരു ബ്രാന്‍ഡിന്റെ യൂസ്ഡ് കാര്‍ വാങ്ങിയാലും കിയയുടെ ഗുണനിലവാര പരിശോധനകളുടെയും വില്‍പ്പനാനന്തര പിന്തുണയുടെയും ആനുകൂല്യം നിങ്ങള്‍ക്ക് ഇപ്പോഴും ലഭിക്കും. കിയ സിപിഒ പ്രോഗ്രാമിന് കീഴില്‍ വില്‍ക്കുന്ന ഓരോ പ്രീ-ഓണ്‍ഡ് കാറും സമഗ്രമായ 175-പോയിന്റ് പരിശോധനയ്ക്ക് വിധേയമാകുന്നു. എഞ്ചിന്‍, ഇലക്ട്രോണിക്സ് എന്നിവ മുതല്‍ സുരക്ഷാ സവിശേഷതകളും ഇന്റീരിയറുകളും വരെ ഈ പരിശോധനകള്‍ക്ക് കീഴില്‍ ഉള്‍പ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW