Monday, March 16, 2026 Last Updated 14 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 16 Nov 2025 12.23 PM

ഇന്ത്യക്കാരുടെ ആ പെരുമാറ്റം കണ്ടപ്പോള്‍ ഞാന്‍ ആകെ ഞെട്ടിപ്പോയി, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം: വൈറലായി ഫ്രഞ്ച് യുവതിയുടെ പോസ്റ്റ്

french, woman, experience, indian, neighbourhood

ഇന്ത്യയിലെത്തുന്ന പല വിദേശികളും ഇവിടുത്തെ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ അയല്‍ക്കാരുമായി സൗഹൃദം സൂക്ഷിക്കുന്ന ഇന്ത്യക്കാരുടെ സ്വഭാവ സവിശേഷതയെ പുകഴത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയില്‍ താമസമാക്കിയ ഒരു ഫ്രഞ്ച് വനിത. ഗുജറാത്തികളായ തന്റെ അയല്‍ക്കാരുമായുള്ള സൗഹൃദത്തിന്റെ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഏകദേശം രണ്ട് വര്‍ഷം മുമ്പ് അഹമ്മദാബാദില്‍ സ്ഥിരതാമസമാക്കിയ ജൂലിയ ചൈഗ്‌നോ പറയുന്നത് ഇവരുടെ ഈ സൗഹൃദം ഏറെ ഹൃദയസ്പര്‍ശിയാണ്, അവരുടെ ഈ ആതിഥ്യം തനിക്ക് വീട്ടിലാണ് എന്ന തോന്നലുണ്ടാക്കുകയും, തനിക്കിവിടെ ഒരു കുടുംബമുള്ളത് പോലെ തോന്നിക്കുകയും ചെയ്യുന്നു എന്നാണ്.

യൂറോപ്പുമായിട്ടാണ് ജൂലിയ ഇതിനെ താരതമ്യം ചെയ്യുന്നത്. അവിടെ അയല്‍ക്കാരുടെ പേര് അറിയുന്നതിന് പോലും ആര്‍ക്കും താല്പര്യമില്ല എന്നാണ് അവള്‍ പറയുന്നത്. ജീവിതത്തിലെ ഭൂരിഭാഗം നേരവും തനിക്ക് തന്റെ അയല്‍ക്കാരുടെ പേരുകള്‍ പോലും അറിയില്ലായിരുന്നു. തന്റെ മാതാപിതാക്കള്‍ക്കും അറിയില്ലായിരുന്നു. യൂറോപ്പില്‍, പരസ്പരം ഹായ് പറയുന്നിടത്ത് ബന്ധം തീരുന്നു എന്നും ജൂലിയ പറയുന്നു. എന്നാല്‍, ഇന്ത്യയിലേക്ക് താമസം മാറിയപ്പോള്‍ അവളുടെ അയല്‍ക്കാര്‍ അവളുടെ അപാര്‍ട്‌മെന്റിന്റെ വാതില്‍ മുട്ടുകയും വീട് ഒരുക്കിവയ്ക്കാനോ, ഭക്ഷണത്തിനോ ഒക്കെ എന്തെങ്കിലും സഹായം വേണോ എന്ന് ആവര്‍ത്തിച്ച് ചോദിക്കുകയും ചെയ്തിരുന്നു.

ആദ്യം താനാകെ ഞെട്ടിപ്പോയി, കാരണം അന്നേവരെ അത്തരത്തിലുള്ള അനുഭവം തനിക്കുണ്ടായിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഫെസ്റ്റിവലുകള്‍ ആഘോഷിക്കുകയും ഭക്ഷണം പങ്കുവയ്ക്കുകയും യാത്രകള്‍ പ്ലാന്‍ ചെയ്യുകയും ഒക്കെ ചെയ്യുന്നു. ഓരോ ദിവസവും ഇത് തന്റെ ജീവിതത്തെ കൂടുതല്‍ സംതൃപ്തമാക്കുന്നു എന്നും ജൂലിയയുടെ പോസ്റ്റില്‍ കാണാം. നിങ്ങള്‍ പോലും പ്രതീക്ഷിക്കാതെ നിങ്ങള്‍ക്കൊരു കുടുംബത്തെ കിട്ടിയതുപോലെയുള്ള അനുഭവമാണിത് എന്നാണ് ജൂലിയ പറയുന്നത്. ഒരുപാടുപേര്‍ അവളുടെ പോസ്റ്റിന് കമന്റ് നല്‍കിയിട്ടുണ്ട്. ജൂലിയ പറഞ്ഞത് വളരെ ശരിയാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW