-->
വെറും മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുകെയില്‍ 18 വയസ്സുകാരനായ നഴ്‌സറി ജീവനക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. തോമസ് വാലറിനെയാണ് രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിച്ചത്. വേനല്‍ക്കാലത്താണ് പ്രതി നഴ്‌സറിയില്‍ ജോലി ചെയ്തിരുന്നത്. കുട്ടികളെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നതിനും അവരെ വസ്ത്രം മാറ്റുന്നതിനും സഹായിക്കാന്‍ ചുമതലയുള്ള ജീവനക്കാരനായിരുന്നു തോമസ്.
ഈ വര്‍ഷമാദ്യം സ്‌റ്റെയിന്‍സ് യൂത്ത് കോടതിയില്‍ നടന്ന വിചാരണയില്‍ പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പുറമെ പ്രതി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പകര്‍ത്തിയെന്ന് കോടതിയില്‍ തെളിഞ്ഞു. സംഭവത്തില്‍ കുട്ടികളും മാതാപിതാക്കളും കടന്നുപോകുന്നത് ഹൃദയഭേദകമായ സാഹചര്യത്തിലൂടെയാണെന്ന് ജഡ്ജി ക്ലെയര്‍ ഹാര്‍ഡന്‍ഫ്രോസ്റ്റ് പറഞ്ഞു.
2024 ജൂലൈയ്ക്കും ഓഗസ്റ്റിനുമിടയില്‍ നിയമപരമായ കാരണങ്ങളാല്‍ പേര് രഹസ്യമായി സൂക്ഷിച്ചിരുന്ന സറേയിലെ ഒരു നഴ്‌സറിയിലാണ് കുറ്റകൃത്യം നടന്നത്. കോടതിയില്‍ വെളുത്ത പോളോ ഷര്‍ട്ടും കറുത്ത കോട്ടും ധരിച്ച് വിധി കേട്ട തോമസ് ശിക്ഷ അറിഞ്ഞപ്പോള്‍ ഭാവവ്യത്യാസമൊന്നും പ്രകടിപ്പിച്ചില്ല.