-->
സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന വീഡിയോകളില്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടാകുകയാണ്. പലപ്പോഴും ചില എഐ വീഡിയോകള്‍ കണ്ടാല്‍ സത്യമെന്നു തന്നെ തോന്നിപ്പോകും. അത്രയ്ക്കും പിക്ച്ചര്‍ പെര്‍ഫക്ടായിട്ടാണ് ചില വീഡിയോകള്‍ സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യരും മൃഗങ്ങളും ഒരുമിച്ചുള്ള വീഡിയോകളാണ് മിക്കപ്പോഴും എഐ കാഴ്ച്ചക്കാര്‍ക്ക് മുന്നിലെത്തിക്കുന്നത്. വന്യമൃഗങ്ങള്‍ക്കൊപ്പം വളരെ കൂളായി സമയം ചെലവഴിക്കുന്നതും ഇടപഴകുന്നതുമായ വീഡിയോള്‍ ഇതിനു മുമ്പും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഒരു പൂച്ചയും ഒരു കൊച്ചു കുഞ്ഞും ഒരുമിച്ചെത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൊതുവേ പൂച്ചകള്‍ക്ക് ഒന്നിനേയും പേടിയില്ലെന്നാണ് വയ്പ്. മനുഷ്യനായാലുഗ മൃഗങ്ങളായാലും മുന്നിലെത്തിയാല്‍ അങ്ങനെയൊന്നും പേടിക്കാറില്ല. പക്ഷേ വൈറലാകുന്ന ഈ വീഡിയോയില്‍ പേടിച്ച് അരണ്ട് ഒരു കുഞ്ഞിന്റെ കൈയ്യില്‍ പതുങ്ങിയിരിക്കുന്ന പൂച്ചയുടെ വീഡിയോയാണ്.
വറുത്ത മീൻ കട്ടെടുത്തു തിന്ന പൂച്ചയുടെ കഴുത്തിന് പിടിക്കുന്ന കുഞ്ഞാവയെയാണ് വീഡിയോയില്‍ കാണുന്നത്. ‘അമ്മേ... പൂച്ച മീൻ തിന്ന്...’ എന്നു പറഞ്ഞുകൊണ്ട് പൂച്ചയുടെ കഴുത്തിന് പിടിച്ചു കൊണ്ട് നില്‍ക്കുന്ന കുഞ്ഞിനെയാണ് വീഡിയോയില്‍ കാണുന്നത്. സംഭവം എഐയാണെങ്കിലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പെരുത്ത് ഇഷ്ടമായിട്ടുണ്ട്.
കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന സ്ഥിരം ‘പൂച്ച സാഹസ’ങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യക്ഷപ്പെട്ട ഈ വീഡിയോ വളരെപ്പെട്ടെന്നു തന്നെ വൈറലായി. ‘ഓപ്പണ്‍മല്ലു. എഐ’ എന്ന അക്കൗണ്ടിലാണ് വളരെ രസകരമായ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നിരവധി ആളുകള്‍ വീഡിയോയില്‍ രസകരമായ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘പിടിവിട്..... ഞാൻ പറയട്ടെ, ലെ പൂച്ച: തൂക്കിയല്ലോ നാഥാ, പൂച്ചയുടെ അഹ് ഇരിപ്പ് കണ്ടില്ലേ, പാവം ഇനി ഒരിക്കലും മീൻ വറുത്തത് എടുക്കില്ല, ലെ പൂച്ച: എങ്ങോട്ടേലും ഓടി രക്ഷപെടാം... ഈ കുരിപ്പ് വലുതായിട്ടേ ഇനി ഈ വീട്ടിലേക്ക് ഒള്ളു, ചത്ത പോലെ കിടക്കാം, രണ്ട് ഓലകീറും വെള്ളതുണിയും എടുത്തോളൂ എന്നെ മൂടാൻ...’ എന്നിങ്ങനെ നിറയുന്നു കമന്റുകള്‍.